Web Desk

June 12, 2020, 11:14 am

സംഘട്ടന രംഗങ്ങളില്‍ കേമനാര്, മമ്മൂട്ടിയോ മോഹന്‍ ലാലോ? മാഫിയാ ശശി പറയുന്നതിങ്ങനെ

Janayugom Online

എപ്പോഴും മലയാളികള്‍ക്ക് സംഘട്ടനരംഗങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ വില്ലമാരെ അടിച്ചൊതുക്കുമ്പോള്‍ പലരും ഇരുന്നിടത്തു നിന്ന് എളുന്നേറ്റ് നിന്ന് കയ്യടിക്കും. മലയാള സിനിമയില്‍ ആക്ഷന്‍ സീനുകള്‍ തന്മയത്വത്തോടെ ചെയ്യാന്‍ നായകന്‍മാര്‍ക്കും വില്ലന്‍മാര്‍ക്കും സഹായകമാകുന്ന ഒരാള്‍ ആ പേര് മലയാളികള്‍ക്ക് സുപരിചിതമാണ് മറ്റാരുമല്ല ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയാ ശശി.

മലയാള സിനിമയിലെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. വ്യത്യസ്തമായ അഭിനയത്തിലൂടെ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന ഇരുവരും സംഘട്ടന രംഗങ്ങളിലും അങ്ങനെ തന്നെയെന്ന് വെളിപ്പെടുത്തുകയാണ് മാഫിയാ ശശി.

രണ്ട് പേര്‍ക്കും സംഘട്ടന രംഗങ്ങളില്‍ മികച്ച പാടവം, എന്നാല്‍ രണ്ടു പേരും ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണ്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ റോപ്പ് ഉപയോഗിക്കുന്നതില്‍ ഏറെ താല്‍പര്യമുള്ള ആളാണ് മമ്മൂട്ടി. അതേപോലെ സംഘട്ടന രംഗങ്ങളില്‍ ഒപ്പമുള്ളവരുടെ മേല്‍ ഏറെ ശ്രദ്ധപതിപ്പിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആക്ഷന്‍ രംഗങ്ങളില്‍ റോപ്പ് കയ്യില്‍ കിട്ടിയാല്‍ എല്ലാ ഷോട്ടും എടുത്തിട്ടേ അത് കയ്യില്‍ നിന്ന് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവര്‍ ഉള്ള ഫൈറ്റ് തന്നെയാണ്. ഇതില്‍ നിന്ന് അല്‍പം വ്യത്യസ്തം തന്നെയാണ് മോഹന്‍ ലാലിന്റെ രീതി. ഫൈറ്റ് സീനുകള്‍ ചെയ്ത് ശീലമില്ലാത്ത ഒരാളെകൊണ്ടു പോലും അത് നന്നായി ചെയ്യിക്കാന്‍ ലാലേട്ടനറിയാം. പുതിയൊരാള്‍ ആക്ഷന്‍ രംഗങ്ങളില്‍ ഒപ്പം വരുമ്പോള്‍ നായകന്‍മാര്‍ക്കൊക്കെ ഒരു പേടിയുണ്ടാകും അടി കൊള്ളുമോ എന്തെങ്കിലും കയ്യബദ്ധം പറ്റുമോ എന്നൊക്കെ, എന്നാല്‍ പുതുമുഖ വില്ലന്‍മാര്‍ക്ക് പോലും ആത്മവിശ്വാസം നല്‍കുന്ന രീതിയാണ് മോഹന്‍ലാലിന്റേത്.

കിരീടത്തിലെ സേതുവിന്റേയും കീരിക്കാടന്‍ ജോസിന്റെയും (മോഹന്‍ലാല്‍ലും മോഹന്‍ രാജും)സംഘട്ടന രംഗം എക്കാലത്തും മലയാളി പ്രേക്ഷകരില്‍ രോമാഞ്ചം ഉളവാക്കുന്നതാണ് . ഈ രംഗങ്ങളില്‍ മോഹന്‍ രാജ് ഒരാക്ഷന്‍ രംഗംപോലും ചെയ്തിട്ടില്ലാത്ത ഒരാളാണെന്ന് തോന്നുകയേ ഇല്ല. മോഹന്‍ലാല്‍ എല്ലാം ഒപ്പം നിന്ന് നന്നായി കംഫര്‍ട്ട് ആയി ചെയ്യിപ്പിച്ചു. അങ്ങനെ ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും വ്യത്യസ്ത പുലര്‍ത്തുന്നവരാണെന്ന് പറയുകയാണ് ആക്ഷന്‍മാസ്റ്റര്‍ മാഫിയാ ശശി.

Eng­lish Sum­ma­ry: Mafia sasi about  mam­moot­ty or mohan­lal is best in action scene

You may also like this video