21 മാസത്തിന് ശേഷം മാനന്തവാടിയിൽ മജിസ്ട്രേട്രേറ്റ്

Web Desk
Posted on September 22, 2018, 3:53 pm
മാനന്തവാടി: മാനന്തവാടി ജുഡ്യഷ്യൽ മജിസ്ട്രേട്രറ്റ് ഓന്നാം ക്ലാസ്സ്  കോടതി രണ്ടിൽ 21 മാസത്തിന് ശേഷമാണ് പുതിയ മജിസ്ട്രേട്രറ്റ് ഇന്ന് ചാർജ് എടുത്തത്. ഇത്രയുംകാലത്ത് ഈ കോടതിയിൽ മറ്റ് മജിസ്ട്രേട്രറ്റിന് ചുമതല മാത്രമായിരുന്നു. രണ്ടാം കോടതിയിൽ തീർപ്പ്
കൽപ്പിക്കാനുള്ളത് 3812 കേസ്സുകളാണ്. മാതൃകാ കോടതി കൂടിയായ
മാനന്തവാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രോട്ട് കോടതി രണ്ടില്‍ കഴിഞ്ഞ 21 മാസമായി ഒഴിഞ്ഞ് കിടന്ന മജിസ്‌ട്രേട്ട് തസ്തികയില്‍ ഇന്നാണ് പുതിയ മജിസ്‌ട്രേട്ടായി ജഗ്ഗീഷ് നാരായണൻ ചാര്‍ജ്ജെടുത്തത്.
2018 ഫെബ്രുവരി 3ന് മാനന്തവാടി ജെഎഫ്സിഎം മജിസ്ട്രേട്രേറ്റായി ജഗ്ഗീഷ് നാരായണൻ ചാർജ്ജെടുത്തെങ്കിലും അന്ന് മുതൽ തന്നെ ട്രെയിനിങ്ങിന്നായി അവധിയിൽ പ്രവേശിക്കുകയായിരുന്നു. ട്രെയിനിങ്ങിനായി എറണാകുളം ജുഡീഷ്യൽ അക്കാഡമിയിൽ പോയ ജഗ്ലീഷ് ഇന്നാണ്  മാനന്തവാടി മജിസ്ട്രേറ്റായി വീണ്ടും ചാർജ്ജെടുത്തത്
മാനന്തവാടി ജെഎഫ്സി എം കോടതിയിലെ മജിസ്‌ട്രേട്ടായിരുന്ന വി വിനോദ് 2016 ഡിസംമ്പര്‍ മൂന്നിന് കൂത്ത്പറമ്പ് മുന്‍സീഫ് കോടതിയില്‍ മജിസ്‌ട്രേട്ടായി സ്ഥലം മാറിപോവുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥിരം മജിസ്ട്രേറ്റില്ലാത്ത മാനന്തവാടി കോടതി രണ്ടില്‍ ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് കേസ്സുകളും ഹര്‍ജിയും പരിഗണിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ബധനാഴ്ച ദിവസം മാനന്തവാടി മുന്‍ സീഫ് മജിസ്‌ട്രേട്ട് കോടതി ഒന്നിലെ മജിസ്‌ട്രേട്ട് സുഷമയാണ് കേസ്സുകളും ഹര്‍ജികളും പരിഗണിച്ചത്. എന്നാല്‍ കഴിഞ്ഞ  21 മാസമായി മാനന്തവാടി രണ്ടാം കോടതിയില്‍ സ്ഥിരമായി മജിസ്‌ട്രേട്ട് ഇല്ലാത്തതിനാല്‍ നിരവധി കേസ്സുകളും ഹര്‍ജികളും കെട്ടികിടക്കുകയാണ്.
മാനന്തവാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ മജിസ്‌ട്രേട്ടായി ചുമതലയേറ്റ
ജഗീഷ് നാരായണന്റെ ആദ്യ നിയമനമാണ്. മാനന്തവാടി ജുഡീഷ്യല്‍  ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ നിരവധി പരാതികളും ഹര്‍ജികളുമാണ് ദിവസേന എത്തുന്നത്. മാനന്തവാടി, തിരുനെല്ലി, പടിഞ്ഞാറത്ത, കമ്പളക്കാട് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിലേയും മാനന്തവാടി, ബേഗൂര്‍, തോല്‍പ്പെട്ടി എന്നിവയടക്കമുള്ള ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിലേയും എന്‍ഡിപിഎസ് കേസ്സുകളും മാനന്തവാടി ജെഎഫ്സിഎം കോടതിയിലാണ് പരിഗണിക്കുന്നത്.
നാല് പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ എക്സൈസ് വനം വകുപ്പ് എന്നീ വകുപ്പുകളുടെയും കേസ്സുകൾ ഉൾപ്പെടെ കഴിഞ്ഞ മാസം 30 വരെയായി 3812 കേസ്സുകളാണ് മാനന്തവാടി ജെഎഫ്സിഎം കോടതിയിൽ തീർപ്പ് കൽപ്പിക്കാനായി കിടക്കുന്നത്.