14 November 2025, Friday

Related news

November 14, 2025
November 14, 2025
November 14, 2025
November 12, 2025
November 12, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ അന്തരിച്ചു

Janayugom Webdesk
കൊച്ചി
October 16, 2025 2:32 pm

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ റിട്ട.പ്രൊഫ എം അച്യുതന്റെ പത്നിയുമായ രാധ(82) അന്തരിച്ചു. മകള്‍ ഭദ്ര കൊച്ചി നഗരസഭ മുന്‍ ഡപ്യൂട്ടി മേയറായിരുന്നു. ഇവരുടെ ഇടപ്പള്ളിയിലുള്ള കോണ്‍ഫിഡന്റ് പ്രൈഡ് ഫ്‌ലാറ്റില്‍ വച്ചായിരുന്നു മരണം. സംസ്‌ക്കാരം നാളെ പതിനൊന്ന് മണിക്ക് രവിപുരത്ത് വെച്ച് നടക്കും.

ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ നിര്‍മ്മല പിള്ള (പുണെ )എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം. പിള്ള ( സാഹിത്യകാരന്‍ ജി.മധുസുദനന്‍ ) ഐ.എ.എസ് (പുണെ) എന്നിവര്‍ മരുമക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.