June 9, 2023 Friday

Related news

October 15, 2020
August 20, 2020
August 18, 2020
July 28, 2020
July 27, 2020
June 21, 2020
June 20, 2020
June 18, 2020
May 25, 2020
March 13, 2020

വിവാഹ ദിവസം വിഷമവും അപമാനവും ഉണ്ടാക്കുന്ന വിധത്തില്‍ അവർ പെരുമാറി: വെളിപ്പെടുത്തലുമായി മഹാലക്ഷ്മിയുടെ അച്ഛൻ

Janayugom Webdesk
തിരുവനന്തപുരം
January 8, 2020 5:24 pm

നർത്തകിയും നടിയുമായ മഹാലക്ഷ്മിയുടെ വിവാഹം ഡിസംബറിൽ ആയിരുന്നു നടന്നത്. വയനാട് സ്വദേശിയും, തിരുവനന്തപുരം ഐഎസ്ആർഓ ജീവനക്കാരനുമായ നിർമൽ കൃഷ്ണയാണ് മഹാലക്ഷ്മിയുടെ കഴുത്തിൽ മിന്നുചാർത്തി കൂടെ കൂട്ടിയത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയവുമായിരുന്നു. ഇപ്പോൾ താരത്തിന്റെ അച്ഛൻ സർവ്വേശ്വരൻ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

‘ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗള കർമത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങൾക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്ന വിധത്തിൽ പെരുമാറി‘എന്നുള്ള ഒരു ഫെയ്സ് ബുക്ക് പോസ്റ്റാണിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

സർവേശ്വരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം

എത്രയും സ്നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ,

ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും സ്നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ,

ഒത്തിരി ആൾക്കാരെ വിളിക്കാൻ വിട്ടുപോയി, മനപ്പൂർവം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു. ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകൾ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങൾ പാലിക്കുകയും ചെയ്തു.

പക്ഷെ കല്യാണമണ്ഡപത്തിൽവെച്ചുതന്നെ കുടുംബത്തിലെ ഞങ്ങൾ ആരുമറിയാതെ,

ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗളകര്മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങൾക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തിൽ വിവാഹസദ്യ സംഭാവനചെയ്തത് താനാണ്എന്ന് പറഞ്ഞു (ശെരിക്കും കല്യാണസദ്യയുടെ മുഴുവൻ സാമ്ബത്തിക ഇടപാടും ഞാൻ തീർത്തിരുന്നു ) പലരിൽ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഞങ്ങളിലാരുമറിയാതെ ഞങ്ങൾക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരിൽ നിന്നൊക്കെഅവർ പൈസവാങ്ങിയിട്ടുണ്ടോ അവർക്കൊക്കെ തിരികെനൽകി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു

ആവശ്യമായിവന്നാൽ ഇതിൽ കൂടുതൽ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നിൽ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻതയ്യാറാണ്

ഇതിൽ ഞാന്പറഞ്ഞിരിക്കുന്നത് നൂറുശദമാനം ശെരിയാണ്. എന്തെങ്കിലും സംശയം ഉള്ളവർക്ക് നേരിൽ ബന്ധപ്പെടാം ഫോൺ നമ്ബർ (0091 9447163278)

വളരെഏറെ വിഷമത്തോടെ വിനയത്തോടെ

സർവേശ്വരൻ

കലാസാഗർ. വലിയവിള. തിരുമല പി ഓ

തിരുവനന്തപുരം 695006

Eng­lish Sum­ma­ry: maha­lak­sh­mi’s father viral face­book post

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.