മഹാരാഷ്ട്ര ഭീവണ്ടിയിലെ കെട്ടിടാപകടം; മരണം 33

Web Desk

മുംബൈ

Posted on September 23, 2020, 9:30 am

കനത്ത മഴയില്‍ മഹാരാഷ്ട്ര ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 33 കടന്നു. ദുരന്ത നിവാരണ സേനയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇന്നലെ മാത്രം 13 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരില്‍ രണ്ട് മുതല്‍ പതിനഞ്ച് വയസുവരെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്നു. ആകെ പതിനൊന്ന് കുട്ടികളാണ് മരിച്ചവരില്‍ ഇതുവരെ കണ്ടെടുത്തത്. 40 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്.

ENGLISH SUMMARY:Maharashtra Bhi­wan­di build­ing acci­dent; Death toll ris­es to 33
You may also like this video