18 April 2024, Thursday

Related news

April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 29, 2024
March 23, 2024
March 23, 2024
March 23, 2024
March 22, 2024

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്: ശിവസേനയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
June 29, 2022 12:12 pm

മഹാരാഷ്ട്ര നിയമസഭയിൽ നാളെ വിശ്വാസ വോട്ട് നേടണമെന്നുള്ള ഗവർണറുടെ നിർദേശത്തിനെതിരെ ശിവസേന നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

വൈകിട്ട് അഞ്ചിന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഗവർണറുടെ നിർദേശം ചോദ്യം ചെയ്ത് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് തടയണമെന്നാണ് ശിവസേനയുടെ ആവശ്യം. അതേസമയം എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish summary;Maharashtra con­fi­dence vote: Shiv Sena’s peti­tion to be heard by Supreme Court today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.