മഹാരാഷ്ട്രയില്‍ രാവിലെ പത്ത് മണി വരെ ആറ് ശതമാനം വരെ മാത്രം പോളിംഗ്

Web Desk
Posted on October 21, 2019, 11:18 am

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 288 അംഗ നിയമസഭയിലേക്ക് രാവിലെ ഏഴ് മണി മുതല്‍ തന്നെ പോളിംഗ് ആരംഭിച്ചെങ്കിലും രാവിലെ പത്ത് മണി വരെ വെറും 5.8ശതമാനം പേരെ വോട്ട് ചെയ്യാന്‍ എത്തിയുള്ളൂ.

പൊതുതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്.

ബിജെപിയും ശിവസേനയും ഒന്നിച്ചാണ് ഇവിടെ തെരഞ്ഞെടുപ്പ് നേരിടുന്നത്. കോണ്‍ഗ്രസും എന്‍സിപിയും തമ്മിലും സഖ്യമുണ്ട്. ഇതിന് പുറമെ നിരവധി പ്രാദേശിക കക്ഷികളും ഈ സഖ്യങ്ങള്‍ക്കൊപ്പവും തനിച്ചും മത്സരരംഗത്തുണ്ട്.

ബിജെപിയുടെ ദേവേന്ദ്രഫട്‌നാവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലുള്ളത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ കാലാവധി അടുത്തമാസം ഒന്‍പതിന് അവസാനിക്കും. അപ്പോഴേക്കും അടുത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കും.