മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് ടൂറിസം, പരിസ്ഥിതി, പ്രോട്ടോക്കോൾ വകുപ്പുകളാണു ലഭിച്ചത്. വകുപ്പുകൾ സ്വന്തമാക്കിയതിൽ എൻസിപിയാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നാണു വിലയിരുത്തൽ. ധനം, ജലസേചനം, ഭവന വകുപ്പുകൾ എൻസിപിക്കു ലഭിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്‍പ്പിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവർണർ ഭഗത്‍സിങ് കോഷിയാരി അംഗീകരിക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രി സ്ഥാനവും നേരത്തേ എൻസിപിക്കു നൽകിയിരുന്നു. എന്‍സിപിക്കു 16 മന്ത്രിസ്ഥാനങ്ങൾ ലഭിച്ചപ്പോൾ ശിവസേനയിൽനിന്ന് 15 പേർ മന്ത്രിമാരായി. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധന, ആസൂത്രണ വകുപ്പുകളുടെ ചുമതല. ആഭ്യന്തര വകുപ്പ് എന്‍സിപിയുടെ അനിൽ ദേശ്മുഖിന് ലഭിച്ചു. മറ്റു വകുപ്പുകളും മന്ത്രിമാരും ഇങ്ങനെ– നഗര വികസനം: ഏക്നാഥ് ഷിൻഡെ (ശിവസേന), വ്യവസായം: സുഭാഷ് ദേശായി (ശിവസേന), റവന്യൂ: ബാലാസാഹേബ് തോറാട്ട് (കോൺഗ്രസ്), തൊഴിൽ, എക്സൈസ്: ദിലിപ് പാട്ടീൽ (എൻസിപി), ഭവനം: ജിതേന്ദ്ര അഹ്‍വാഡ് (എൻസിപി), മെഡിക്കൽ വിദ്യാഭ്യാസം: വർഷ ഗെയ്ക്‌വാദ് (കോൺഗ്രസ്), സാമൂഹ്യ നീതി: ധനഞ്ജയ് മുണ്ടെ (എൻസിപി).പൊതു ഭരണം, ക്രമസമാധാന വകുപ്പുകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിൽ കോൺഗ്രസാണ് ഏറ്റവും പിന്നിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ 44 സീറ്റുകളിൽ വിജയിക്കാനാണ് കോൺഗ്രസിന് സാധിച്ചത്. അതേസമയം ശിവസേനയ്ക്ക് 56 ഉം എൻസിപിക്ക് 54 ഉം സീറ്റുകളുണ്ട്.
you may also like this video
English summary:Maharashtra governor approved the allocation of portfolios
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.