മുംബൈ: സിബിഐ കോടതി ജഡ്ജി ലോയയുടെ അസ്വാഭാവികമായ മരണം പുനരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബങ്ങള്‍ സംശയം ഉന്നയിച്ചിരുന്നു. മുംബൈയില്‍ വെച്ച് നടന്ന എൻസിപി യോഗത്തിന് ശേഷം മന്ത്രി നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ ആവശ്യമുയർന്നാൽ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണ കേസ് പുനരാരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖും പ്രതികരിച്ചു.
2014 ഡിസംബര്‍ ഒന്നിനാണ് ജഡ്ജ് ലോയയുടെ മരണം സംഭവിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. പുനരന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി 2018 ജൂലൈയില്‍ സുപ്രീം കോടതി തള്ളിയിരുന്നു. മഹാരാഷ്ട്രയിൽ സഖ്യസർക്കാർ അധികാരത്തിൽ എത്തിയതോടെ ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് നേരത്തേ എൻസിപി അധ്യക്ഷന്‍ ശരദ് പവാറും പ്രതികരിച്ചിരുന്നു.
English Summary: Maharashtra govt ready for re-investigation in Loya case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.