ടിആര്‍പി തട്ടിപ്പ് കേസില്‍ അകപ്പെട്ട അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. കേസില്‍ അറസ്റ്റുണ്ടാകുമെങ്കില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍— ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മൂന്നു ദിവസം മുമ്പ് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു .
പൊലീസിനും സംസ്ഥാന സര്‍ക്കാറിനുമെതിരായ റിപ്പോര്‍ട്ടുകളുടെ പേരില്‍ അര്‍ണബിനും അദ്ദേഹത്തിന്‍റെ എആര്‍ജി ഔട്ട്ലയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ആരോപിച്ചു.പൊലീസ് നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
വേറെയും ചാനലുകള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്‍റെ ചാനല്‍ ജീവനക്കാരെ മാത്രം ലക്ഷ്യമിടുകയാണ്. അന്വേഷണം ആരംഭിച്ച് നാലു മാസമായിട്ടും ചാനലിനോ അര്‍ണബിനോ എതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല- അഭിഭാഷകന്‍ കോടതി മുമ്പാകെ പറഞ്ഞു .
അതേസമയം അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്‍റെ ആവശ്യം കോടതി തള്ളി. യഥാര്‍ഥ പ്രതി ആരെന്ന വിഷയത്തില്‍ ഇനിയും കൃത്യത വരാത്തതിനാല്‍ തള്ളാനാവില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം. കൂടാതെ അന്വേഷണവുമായി സഹകരിക്കാന്‍ അര്‍ണബിനോട് കോടതി ആവശ്യപ്പെട്ടു.
English Summary : Maharashtra government to complete television rating case
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.