29 March 2024, Friday

അഹമ്മദ്നഗര്‍ പുനര്‍നാമകരണം ചെയത് അഹല്യദേവി നഗറാക്കാനുള്ള ആലോചനയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2022 4:37 pm

മഹാരാഷട്രയില്‍ കുതിരകച്ചവടത്തിലൂടെ അധികാരത്തില്‍ എത്തിയ ബിജെപി- ഷിന്‍ഡെ സര്‍ക്കാര്‍ മുസ്ലീംനാമമുള്ള സ്ഥലങ്ങളുടെ പേരുമാറ്റി ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നു.

അഹമ്മദ് നഗറിന്റെ പേര് പുണ്യശ്ലോക് അഹല്യദേവി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി നിയമസഭാ കൗൺസിലിനെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കര്‍ അറിയിച്ചു.ചോദ്യോത്തര വേളയിലെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദീപക് കേസാർക്കറാണ് ഇക്കാര്യം അറിയിച്ചത്.

പതിനഞ്ചാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന അഹമ്മദ് നിസാം ഷാ ഒന്നാമനിൽ നിന്നാണ് അഹമ്മദ്നഗർ എന്ന പേര് ലഭിച്ചത്.സെപ്റ്റംബര്‍ 7 ന് അഹമ്മദ്‌നഗർ ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട ഡിവിഷണൽ കമ്മീഷണർക്കും നിർദ്ദേശം നൽകിയതായി കെസർകർ പറഞ്ഞു.

അഹമ്മദ്‌നഗർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ, ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ പോസ്റ്റ് മാസ്റ്റർ, തഹസിൽദാർ എന്നിവർക്ക് ഇത്തരം നിർദേശങ്ങൾ അയയ്ക്കാൻ സർക്കാർ കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നിര്‍ദ്ദേശം ലഭിച്ച ശേഷം,ഇത് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിനായി വയ്ക്കുമെന്നും പിന്നീട് അന്തിമ തീരുമാനത്തിനായി കേന്ദ്ര സർക്കാരിന് കൈമാറുമെന്നും കെസർകർ കൂട്ടിച്ചേർത്തു.

Eng­lish Summary:
Maha­rash­tra Govt plans to rename Ahmed­na­gar as Ahalya Devi Nagar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.