20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 6, 2024
May 10, 2024
March 30, 2024
March 13, 2024
March 11, 2024
November 26, 2023
October 13, 2023
September 17, 2023
July 3, 2023
June 29, 2023

മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ 81 ശതമാനം വർധനവ്

Janayugom Webdesk
June 8, 2022 8:40 am

മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ 81 ശതമാനം വർധനവ്. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ 1,881 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 81 ശതമാനം കൂടുതലാണിത്. മുംബൈയിൽ മാത്രം 1,242 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയായി. എന്നാൽ കോവിഡ് മരണങ്ങളൊന്നും സംസ്ഥാനം റിപ്പോർട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച സംസ്ഥാനത്ത് 1,036 കേസുകൾ രേഖപ്പെടുത്തിയപ്പോൾ മുംബൈയിൽ 676 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാരാന്ത്യങ്ങളിൽ പരിശോധനകൾ കുറയുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കൂടുതലും മുംബൈയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിലവിൽ 8,432 രോഗബാധിതരുണ്ട്.

Eng­lish summary;Maharashtra has an 81 per cent increase in dai­ly covid cases

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.