പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഐപിഎസ് ഓഫീസർ രാജിവെച്ചു

Web Desk

മുംബൈ

Posted on December 12, 2019, 10:10 am

രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ പി എസ് ഓഫീസർ രാജിവെച്ചു. “വർഗീയവും ഭരണഘടനാവിരുദ്ധവുമായ” പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായാണ് സേവനത്തിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെന്ന് ഐപിഎസ് ഓഫീസർ അബ്ദുർ റഹ്‌മാൻ പറഞ്ഞു.

മുംബൈയിലാണ് അബ്ദുറഹ്‌മാൻ പ്രവർത്തിച്ചിരുന്നത്. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിക്കുകയായിരുന്നു. ഈ ബില്ലിൽ അപലപിക്കുന്നതായും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ഓഫിസിൽ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതായും സർവീസിൽ നിന്ന് താൻ രാജിവെക്കുകയാണെന്നും അബ്ദുറഹ്‌മാൻ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

you may also like this video