Web Desk

June 05, 2020, 7:19 pm

മാനസിക വിഭ്രാന്തിയുള്ള യുവാവ് മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടി

Janayugom Online

ഔറംഗാബാദ്: മാനസിക വിഭ്രാന്തിയുള്ള യുവാവ് മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് ചാടിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സിദ്ധാര്‍ത്ഥ് മൃഗശാലയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ യുവാവിനെ രക്ഷിക്കാനായി.

മൃഗശാലയുടെ മതിലില്‍ നിന്നാണ് മുപ്പതുകാരനായ യുവാവ് കടുവക്കൂട്ടിലേക്ക് ചാടിയത്. ഇയാള്‍ മതിലിലേക്ക് കയറിയത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. മതിലിന് മുകളില്‍ കുപ്പിച്ചില്ലുകള്‍ പതിപ്പിച്ചിട്ടുമുണ്ട്. കടുവക്കൂട്ടിനുള്ളില്‍ നില്‍ക്കുന്നത് കണ്ടാണ് തങ്ങള്‍ ഓടിച്ചെന്ന് അതിസാഹസികമായി ഇയാളെ രക്ഷപ്പെടുത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ പിന്നീട് പൊലീസിലേല്‍പ്പിച്ചു.

ഈഭാഗത്തെ മതിലിന് മുകളില്‍ വേലി നിര്‍മിക്കാന്‍ ആലോചിക്കുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു.

മാനസിക രോഗിയായ യുവാവിനെ പിന്നീട് കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടതായി ക്രാന്തി ചൗക്ക് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍
പറഞ്ഞു.
eng­lish sum­ma­ry: Maha­rash­tra Man Jumps Into Tiger Enclo­sure At Aurangabad Zoo
you may also like this video