ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ മഹാരാഷ്ട്ര മൂന്ന് ചൈനീസ് പ്രോജക്ടുകള്‍ താത്ക്കാലികമായി റദ്ദാക്കി

Web Desk

മുംബൈ

Posted on June 22, 2020, 5:52 pm

ചൈനയിലെ മൂന്ന് കമ്പനികളുമായുള്ള കരാര്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ താത്ക്കാലികമായി റദ്ദാക്കി. അടുത്തിടെ കരാര്‍ ഒപ്പുവച്ച അയ്യായിരം കോടി രൂപയുടെ നിക്ഷേപമെത്തുന്ന പദ്ധതിയടക്കമുള്ളവയാണ് റദ്ദാക്കിയത്.

കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് പദ്ധതികള്‍ തത്ക്കാലം ഉപേക്ഷിച്ചതെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തത്സ്ഥിതി തുടരും. കഴിഞ്ഞ തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഒപ്പു വച്ച കരാറാണ് റദ്ദാക്കിയിരിക്കുന്നത്. ഇതേദിവസംതന്നെയാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വന്‍ താഴ്വരയില്‍ ഇന്തോ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

മഹാരാഷ്ട്ര നിക്ഷേപ സംഗമത്തില്‍ പന്ത്രണ്ടോളം ധാരണാപത്രങ്ങളിലാണ് ഒപ്പു വയ്ച്ചത്.ഇതില്‍ മൂന്നെണ്ണം ചൈനയുമായാണ്. ഹെഗ്ലി എന്‍ജിനിയറിംഗുമായി 250 കോടിയുടെയും ഗ്രേറ്റ് വാള്‍ മോട്ടോഴ്സുമായി 3,770 കോടിയുടെയും പിഎംഐ ഇലക്ട്രോ മൊബിലിറ്റിയുമായി ആയിരം കോടിയുടെയും പ്രോജക്ടുകളിലാണ് മഹാരാഷ്ട്ര ഒപ്പു വച്ചത്.

eng­lish summary:Maharashtra Paus­es 3 Chi­nese Projects Days After Ladakh Clash
you may also like this video: