മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും; ഉദ്ധവ് താക്കറേ

Web Desk

മുംബൈ

Posted on August 12, 2020, 5:19 pm

കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഉദ്ധവ് താക്കറേ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലുമുള്ള ആശുപത്രികളില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള സജ്ജികരണങ്ങള്‍ ഒരുക്കിയിട്ടണ്ടെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിന്റെ സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമായാണ് പങ്കുവെക്കുന്നത് എന്നും രോഗികളുടെ കണക്കുകളോ മരണനിരക്കോ സംസ്ഥാനം ഒളിച്ചുവെക്കുന്നില്ലന്നും താക്കറേ കൂട്ടിചേര്‍ത്തു.

രോഗവ്യാപനം ശക്തമായി തുടരുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടികാഴ്ച നടത്തി. കോവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കേണ്ടതിന്റെ ആവശ്യകതെക്കുറിച്ചും മോദി സംസാരിച്ചു.

മഹാരാഷ്ട്രയില്‍ ഇതുവരെ 5,35,601 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 18,306  പേര്‍ മരിച്ചു. 1,48,553  നിലവില്‍ ചികിത്സയിലുണ്ട്.

Eng­lish  sum­ma­ry:  maha­rash­tra ready to pre­vent sec­ond wave ofcoro­na virus

You may also like this video: