നാന പട്ടോലെ മഹാരാഷ്ട്ര സ്പീക്കർ

Web Desk
Posted on December 01, 2019, 10:19 pm

മുംബൈ: കോണ്‍ഗ്രസ് നേതാവ് നാന പടോലെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി കിസന്‍ കത്തോറ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
വിശ്വാസവോട്ടെടുപ്പിൽ 288ല്‍ 169 പേരുടെ പിന്തുണ ത്രികക്ഷി സര്‍ക്കാര്‍ കഴിഞ്ഞദിവസം തെളിയിച്ചിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പിലും സമാന സാഹചര്യം സൃഷ്ടിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിജെപി സ്ഥാനാർഥിയെ പിൻവലിച്ചത്. ഇതോടെ നാന പടോലെ എതിരില്ലാതെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷനേതാവായും ബിജെപി തെരഞ്ഞെടുത്തു.
വിദര്‍ഭയില്‍ നിന്നുള്ള നേതാവായ നാന പടോലെ സാകോളിയില്‍ നിന്നാണ് ഇത്തവണ നിയമസഭയിലെത്തിയത്. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ടിക്കറ്റില്‍ മത്സരിച്ച നാന പടോലെ ഫഡ്നാവിസുമായും പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് 2018ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.