മഹാത്മാ ഗാന്ധി

Web Desk
Posted on October 05, 2019, 11:12 pm

ലോകത്തിലെ ഏറ്റവും മഹാന്മാരായ വ്യക്തികളില്‍ ഒരാളായ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ നാല് മഹത് വ്യക്തികള്‍ ഗാന്ധിജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നാല് ലേഖനങ്ങള്‍ ന്യൂ ഏജ് പ്രസിദ്ധീകരിച്ചു. സ്വച്ഛേധിപത്യം, ഫാസിസം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങള്‍, സ്വാതന്ത്ര്യം സമാധാനം എന്നിവ നേടിയെടുക്കുന്നതിനായി ഗാന്ധിജി നയിച്ച സമരങ്ങള്‍ എന്നിവയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായിരുന്നു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ അവസ്ഥയില്‍ ഗാന്ധിജി എന്നും ശ്രദ്ധപതിപ്പിച്ചിരുന്നു. കോളനിവാഴ്ചക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ 1917ലെ ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുള്ളതായിരുന്നു. ഒക്ടോബര്‍ വിപ്ലവം നടക്കുുന്ന വേളയില്‍ രാഷ്ട്രീയ മേഖലയിലേയ്ക്ക് ഗാന്ധിജി ചുവടുവയ്ക്കുന്ന കാലമായിരുന്നു. ഇന്ത്യന്‍ ഇടതുപക്ഷം സമാധാനം പ്രാപിക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത്. ഓരോ സമരങ്ങളും പ്രതിഷേധങ്ങളും കൂടുതല്‍ ശക്തിപ്രാപിക്കുന്ന വേളയായിരുന്നു അത്. ഉപ്പിന്റെ നികുതി കുറയ്ക്കുക, ഭൂവരുമാനം, വാടകയില്‍ നിന്നുള്ള ആശ്വാസം, പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം ഉറപ്പാക്കുക, തൊഴില്‍ സമയം നിജപ്പെടുത്തുക, ഗ്രാമീണ തൊഴില്‍ സംരംഭങ്ങളെ സംരക്ഷിക്കുക, ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടത്. ജനോപകാരപ്രദമായ, പാവപ്പെട്ട ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നയങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ ശക്തമായ രാഷ്ട്രീയ ബോധവും സോഷ്യലിസ്റ്റ് ബോധവും സൃഷ്ടിച്ചു. 1920കളില്‍ കോളനിവാഴ്ചയില്‍ നിന്നുള്ള മോചനം സംബന്ധിച്ച ആഗ്രഹം ജനങ്ങളില്‍ സൃഷ്ടിച്ചു. ഓരോ വിഭാഗവും തനതായ മോചനമാണ് ലക്ഷ്യമിട്ടത്. ഓരോ വിഭാഗവും ഓരോ തരത്തിലുള്ള ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സംബന്ധിച്ച വിവിധങ്ങളായ കാഴ്ചപ്പാടുകളാണ് വിവിധ വിഭാഗക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് പ്രവണതകള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. 30കളിലും നാല്പതുകളിലും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായി വിദ്യാര്‍ഥികള്‍, യുവാക്കള്‍, എഴുത്തുകാര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. ആണ്ടശയപരമായി ഗാന്ധിജിക്ക് യോജിക്കാന്‍ കണ്ടഴിയാത്ത വിധത്തിലുള്ള പ്രതിഷേധങ്ങള്‍ പോലുമുണ്ടായി. സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനമാണ് ഗാന്ധിജി ലണ്ടക്ഷ്യമിട്ടത്. സ്വകാര്യത എണ്ടന്നതിനെതിരെ ഗാന്ധിജി നിലകൊണ്ടു. വണ്ടന്‍കിട വ്യവസായങ്ങളു!ണ്ടടെ ദേശസാല്ക്കരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. മുതലാളിത്ത വ്യവസ്ഥയിലെ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെണ്ടയ്യുന്ന നിലപാടുകളെ ഗാന്ധിജി ശക്തമായി എണ്ടതിണ്ടര്‍ത്തു. ബൗദ്ധികവും കായികവുമായ തൊഴിണ്ടല്‍ വിവേചനം, ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍, അസമത്വം എണ്ടന്നിണ്ടവ ഇല്ലാതാക്കി, സാമ്പത്തികവും സാമൂഹ്യവുമായ സമത്വം വേണ്ടണമെന്ന് ഗാന്ധിജി ആണ്ടവണ്ടശ്യപ്പെട്ടു. പാവപ്പെട്ടവനോടുള്ള ഗാന്ധിജിയുടെ അണ്ടനുകമ്പയും താദാത്മ്യവും പാര്‍ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളായി. ഫ്യൂഡല്‍ പ്രഭുത്വത്തിനെതിരെ ഗാന്ധിജി സമരങ്ങള്‍ നയിച്ചു. കര്‍ഷകന് ഭൂമിയില്‍ അവകാശമുണ്ടെന്ന നിലപാട് ഗാന്ധിജി ഉള്‍ക്കൊണ്ടു. കര്‍ഷകര്‍ക്ക് ഭൂമി നല്‍കുന്നതിന് ജന്മിമാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഇതൊക്കെയാണ് ദേശീയ പ്രസ്ഥാനത്തില്‍ നിന്നും രാജ്യത്തെ ജനങ്ങള്‍ സ്വായത്തമാക്കിയത്. കോളനി വിരുദ്ധ, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് സമൂഹം വാര്‍ത്തെടുക്കാനായിരുന്നു ഇത്. എന്നാല്‍ പുരോഗമന നയങ്ങളെ എന്നും എതിര്‍ക്കുന്ന വലതുപക്ഷം ശക്തിയാര്‍ജ്ജിച്ചു. ഇവര്‍ ധനികര്‍ക്കുവേണ്ടി നിലകൊണ്ടു. അനീതിയെയാണ് ഇവര്‍ പ്രോത്സാഹിപ്പിച്ചത്. ഇതിന് ചരിത്രം സാക്ഷിയാണ്. അവസാനം രാജ്യത്തെ വിഭജിച്ചു. വിഭാഗീയ നിലപാടുകള്‍ സ്വീകരിച്ചവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാവപ്പെട്ട ജനങ്ങളോടുള്ള ഗാന്ധിജിയുടെ മമത ഈ വിഭാഗങ്ങളില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചു. സമാധാനമായി ജീവിക്കണമെന്ന ബോധം ഇവരിലുണ്ടായി. അതിനായി ജന്മിത്തം അവസാനിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ യജമാനന്മാര്‍ക്ക് ഇത് താല്പര്യമുണ്ടായില്ല. ഇതിന്റെ ഭാഗമായി രക്തരൂക്ഷിതമായ സമരങ്ങളും പോരാട്ടങ്ങളും ഉണ്ടായി. ഈ വേദനയിലും രാജ്യത്തെ കര്‍ഷകര്‍ മഹാത്മാ ഗാന്ധിയെ വേദനിപ്പിക്കാന്‍ തയ്യാറായില്ല.
പ്രഭുക്കന്മാര്‍, മുതാളിത്ത വ്യവസ്ഥയുടെ വക്താക്കള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘട്ടത്തിലും പങ്കെടുത്തിരുന്നില്ല. ഇവര്‍ ആ മഹാത്മാവിനെ ആസൂത്രിതമായി കൊലപ്പെടുത്തി. ഗാന്ധിജിയുടെ മരണത്തില്‍ ജോര്‍ജ് ബെര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇത്തരുണം അര്‍ഥവത്താകുന്നു. മഹാത്മാ ഗാന്ധി കേവലം മനുഷ്യനല്ല, മറിച്ച് ഒരു പ്രതിഭാസമാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയ വാര്‍ത്ത സൃഷ്ടിച്ച ആഘാതത്തില്‍ മോചനം നേടാന്‍ എനിക്ക് കുറച്ചുസമയം തരൂ, മഹത്വം ലളിതമായി സൂക്ഷിച്ച ഒരു മനുഷ്യന്‍ അതായിരുന്നു ഷായുടെ അര്‍ഥവത്തായ വാക്കുകള്‍.