Web Desk

കോട്ടയം

June 12, 2020, 8:34 am

അഞ്ജുവിന്റെ മരണം: സർവകലാശാലയുടെ റിപ്പോർട്ട് പരിഗണിക്കും

Janayugom Online

കോട്ടയത്ത് മീനച്ചിലാറ്റിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ  റിപ്പോർട്ട് പൊലീസ് പരിഗണിക്കും. സർവകലാശാലയുടെ അന്തിമ റിപ്പോർട്ട് ആയിരിക്കും പരിഗണിക്കുക. കയ്യെഴുത് പരിശോധനയുടെ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അഞ്ജുവിനൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മൊഴി എടുക്കും എന്ന് സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി വ്യക്തമാക്കിയിരുന്നു . ബിവിഎം കോളജ് അധികൃതര്‍ കുട്ടി കോപ്പിയടിച്ചെന്നാരോപിച്ച് മാനസികമായി തളര്‍ത്തിയെന്ന്  കോളജ് സന്ദര്‍ശിച്ച സര്‍വലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.

കോപ്പിയടി ശ്രദ്ധയില്‍ പെട്ടാല്‍ പിന്നീട് കുട്ടിയെ ക്ലാസില്‍ ഇരുത്തരുതെന്നാണ് ചട്ടം. എന്നാല്‍ പിന്നീട് ഒരു മണിക്കൂറോളം കുട്ടിയെ ക്ലാസില്‍ ഇരുത്തി മാനസികമായി പീഡിപ്പിച്ചതായും സമിതി കണ്ടെത്തി. ഇന്ന് സമിതിയുടെ റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് കൈമാറും

Eng­lish sum­ma­ry: MG Uni­ver­si­ty’s inves­ti­ga­tion report will con­sid­er  by police

You may also like this video: