29 March 2024, Friday

മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷിക ദിനം: ആദരമര്‍പ്പിച്ച് രാജ്യം

Janayugom Webdesk
ന്യൂഡല്‍ഹി
October 2, 2022 6:58 pm

മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് രാജ്യം. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമായ ഡല്‍ഹിയിലെ രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്ക് വലിയ പ്രത്യേകതയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദര സൂചകമായി ഖാദി, കരകൗശല ഉല്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രത്തിന് ആശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപദി മുർമു, ഗാന്ധിയുടെ ജീവിതത്തിന്റെ മൂല്യങ്ങളായ സമാധാനം, സമത്വം, സാമുദായിക സൗഹാർദ്ദം എന്നിവയിലേക്ക് സ്വയം സമർപ്പിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു.
നിരവധി രാഷ്ട്രീയ പ്രമുഖരും ലോകനേതാക്കളും ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്നത്തെ വെല്ലുവിളികളെ പരാജയപ്പെടുത്താൻ ഗാന്ധിയുടെ സമാധാനം, ബഹുമാനം, അന്തസ് എന്നിവയുടെ മൂല്യങ്ങളില്‍ ഊന്നല്‍ നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭാ ജനറൽ അന്റോണിയോ ഗുട്ടറെസ് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മല്ലുകാര്‍ജുന്‍ ഖാര്‍ഗെയും രാജ്‌ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി.

Eng­lish sum­ma­ry: Mahat­ma Gand­hi’s 153rd Birth Anniver­sary: ​​Trib­ute Nation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.