Web Desk

ന്യൂഡൽഹി

January 18, 2020, 12:50 pm

ബാപ്പുവിന്റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെപ്പോലും ഇല്ലാതാക്കുന്നു; പ്രധാനമന്ത്രിക്കെതിരെ തുഷാര്‍ ഗാന്ധി

Janayugom Online

1948 ജനുവരി 30‑ന് മഹാത്മജി വെടിയേറ്റുവീണ നിമിഷങ്ങളിലെ കാഴ്ചകളില്ലാതെ ‘ഗാന്ധിസ്മൃതി‘യിലെ ചുമരുകള്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടര്‍ന്ന് ആ ചരിത്രദൃശ്യങ്ങള്‍ മറഞ്ഞപ്പോള്‍ വിവാദത്തിലായിരിക്കയാണ് ഡല്‍ഹി തീസ്  മാര്‍ഗിലെ ബിര്‍ളഹൗസ് എന്നറിയപ്പെടുന്ന ‘ഗാന്ധിസ്മൃതി’. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി അവസാനനാളുകള്‍ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയും ചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു.

ഞെട്ടിച്ചുവെന്നാണ് തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ”ബാപ്പുവിന്റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെപ്പോലും ഇല്ലാതാക്കുന്നു. ഹേ റാം” എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘പ്രധാന്‍ സേവകി‘ന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന ബിര്‍ള ഹൗസിലെ ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ‘പ്രധാന്‍ സേവക്’ എന്നാണ് നരേന്ദ്രമോദി തന്നെ സ്വയം വിശേഷിപ്പിച്ചത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം. ഗാന്ധി സ്മൃതിയുടെയും ദര്‍ശന്‍ സമിതിയുടെയും ചെയര്‍പേഴ്സണ്‍ പ്രധാനമന്ത്രിയാണ്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണകേന്ദ്രമാണ് ഇത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗാന്ധി അവസാനമായി ചെലവഴിച്ചതും വെടിയേറ്റുവീണതും ദില്ലി തീസ് ജനുവരി മാര്‍ഗില ബിര്‍ളഹൗസിലാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഇവിടം മ്യൂസിയമാക്കുകയായിരുന്നു.

Eng­lish sum­ma­ry: Mahat­ma Gand­hi’s pho­to removed from the dis­play of Gand­hi smrithi

YOU MAY ALSO LIKE THIS VIDEO