അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഇന്ത്യയിലെത്തി. പ്രതിരോധം, സമുദ്ര സുരക്ഷ, തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി രജപക്സെ കൂടിക്കാഴ്ച നടത്തി. തമിഴ് വംശജരുടെ ആശങ്കകൾ പരിഹരിക്കാൻ ശ്രീലങ്കൻ സർക്കാർ മുൻകൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. വാരാണസി, സാരനാഥ്, ബോഥ് ഗയ, തിരുപ്പതി എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.
സഹോദരൻ ഗൊതബായ രജപക്സെ നവംബറിൽ ശ്രീലങ്കൻ പ്രസിഡന്റായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മഹിന്ദ രജപക്സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയെന്ന നിലയിൽ രജപക്സെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നവംബറിൽ തന്നെ മഹിന്ദ രജപക്സെ ഇന്ത്യയിൽ എത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രീലങ്കയ്ക്ക് 450 മില്യൺ യുഎസ് ഡോളർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
English Summary: Mahinda Rajapaksa met Prime Minister Narendra Modi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.