പുതുശ്രേണിയിലെ മഹീന്ദ്ര പവറോള്‍ ജനറേറ്ററുകള്‍ വിപണിയില്‍

കൊച്ചി: കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയുമായി മഹീന്ദ്ര പവറോള്‍ 250/320 കിലോവാട്ട് ആംമ്പിയര്‍ (കെ വി. എ) ശേഷിയുള്ള ഡീസല്‍ ജനറേറ്ററുകള്‍ വിപണിയിലിറക്കി. മഹീന്ദ്ര എംപവര്‍ ശ്രേണിയിലുള്ള 9.3 ലിറ്റര്‍ എഞ്ചിനാണ് ഈ ജനറേറ്ററുകളുടെ പ്രത്യേകത. ഏറ്റവും നവീനവും മികച്ചതുമായ കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിന് (സി. ആര്. ഡി. ഇ) സാങ്കേതികവിദ്യയാണ് എഞ്ചിന്റെ കരുത്ത്. മികച്ച ഇന്ധനക്ഷമതയും കരുത്തുമാണ് സി ആര് ഡി ഇ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവറോള്‍ ആന്‍ഡ് സ്പെയേഴ്സ് ബിസിനസ്
പ്രസിഡന്റും ചീഫ് പര്‍ച്ചേസ് ഓഫീസറുമായ ഹേമന്ത് സിക്ക പറഞ്ഞു.
മലിനീകരണം തീരെ കുറവാണ്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടാകാതിരിക്കാനുള്ള
സംവിധാനവും റിമോട്ട് നിയന്ത്രണത്തിനുള്ള ഡിജി-സെന്‍സ് സംവിധാവും
പവറോള്‍ ജനറേറ്ററിലുള്പ്പെടുത്തിയിട്ടുണ്ട്. ഹെവി ഡ്യൂട്ടി ഉപയോഗം സാദ്ധ്യമാക്കുന്ന ഉയര്‍ന്ന ബ്ലോക്ക് ലോഡിംഗ് കപ്പാസിറ്റി മഹീന്ദ്ര പവറോള്‍ ഡിജി സെറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ ചെന്നൈ റിസര്‍ച്ച് വാലിയില്‍ രൂപകല്‍പ്പനചെയ്ത് പൂണെയിലെ ചക്കാന്‍ പ്ലാന്റിലാണ് നിര്‍മ്മാണം. 250 കെ വി എ ഡീസല്‍ ജനറേറ്ററിന് 12.5 ലക്ഷമാണ്
ജി. എസ് ടി കൂടാതെയുള്ള വില. 320 കെ വി എ ജനറേറ്ററിന് 16.0ലക്ഷവും.
മഹീന്ദ്ര പവറോളിന് രാജ്യമൊട്ടാകെ 200 ഡീലര്‍മാരും 400 ടച്ച് പോയിന്റുകളും ഉണ്ട്. 24 ഃ 7 പ്രവര്‍ത്തനക്ഷമമായ കോള്‍ സെന്റര്‍ സേവനവും കമ്പനി ലഭ്യമാക്കുന്നു. മഹീന്ദ്രയുടെ തനത് കോറല്‍ ഓറഞ്ച് നിറത്തിലാണ് ഡി ജി സെറ്റുകള്‍
ലഭ്യമാവുക.