പുഴ അല്ല ഇനി കടല്‍ വന്നാലും നോ പ്രോബ്ലം; കുളിരണിയിക്കും ഈ കാഴ്ച

Web Desk
Posted on April 16, 2019, 4:33 pm

കാടും പുഴയും സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്. അവിടെ യാത്ര ചെയ്യാന്‍ കൊതിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മറ്റൊന്നുമല്ല, മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളാകും അവിടെ നിന്നും സഞ്ചാരികള്‍ക്ക് കിട്ടുക… വനത്തിനു മധ്യത്തിലൂടെ കുത്തിയൊഴുകുന്ന പുഴയും അതിനെ കീറിമുറിച്ച് ഇക്കരെ കടക്കുന്ന ജീപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കണ്ടുനില്‍ക്കുമ്പോള്‍ തന്നെ കുളിരണിയിക്കും ഈ കാഴ്ച. വീഡിയോ കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചതാണെങ്കിലും ഇപ്പോഴും ഏതൊരു ജീപ്പ് പ്രേമിയേയും ആവേശത്തിലാക്കാന്‍ ഈ വീഡിയോയ്ക്കാകും.

നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴയില്‍ ഇടയ്ക്ക് ഥാറിന് നിയന്ത്രണം നഷ്ടപ്പെടും എന്നു തോന്നുമെങ്കിലും അതിസാഹസികമായി ജീപ്പ് പുഴയുടെ ഇക്കരെ എത്തുന്നത് വിഡിയോയില്‍ കാണാം.