കൊല്ലം: പറവൂരിൽ തീറ്റ കൊടുക്കുന്നതിനിടെ ആന പാപ്പാനെ ചവിട്ടികൊന്നു. കരുനാഗപ്പള്ളി വടക്കുംകര പാലവിളക്കിഴക്കേതിൽ മാധവൻനായരുടെ മകൻ ബിജു (48) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ മീനാട് സ്വദേശിയുടെ ആനക്കൊട്ടിലിൽ ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. എന്നാൽ ഹൃദ്രരോഗിയായ ബിജു കൊട്ടിലിൽ വീണുകിടക്കുന്നത് കണ്ടപ്പോൾ ഏവരും കരുതിയത് ഹൃദയാഘാതം സംഭവിച്ചതാണെന്നായിരുന്നു.
ആനയെ കെട്ടിയിട്ടിരുന്ന പരിസരമെല്ലാം വൃത്തിയാക്കിയ ശേഷം ആനയ്ക്ക് ഭക്ഷണം നൽകാൻ പോയ ബിജുവിനെ ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷണം നടത്തിയപ്പോഴാണ് ബിജു ബോധരഹിതനായി നിലത്തു കിടക്കുന്നത് കണ്ടത്. ഹൃദയാഘാതം ഉണ്ടായെന്നു കരുതി ഒപ്പമുള്ളവർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സത്യം പുറത്തറിഞ്ഞത്. ഹൃദയാഘാതമല്ല മരണകാരണം. ബിജുവിന്റെ വാരിയെല്ലുകളെല്ലാം പൊട്ടിയിരിക്കുകയായിരുന്നു. ആന ചവിട്ടികൊന്നതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിയുകയായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.