Saturday
07 Dec 2019

തീവ്ര വിഷാദത്തിന് മേലെയുള്ള രജത രേഖ

By: Web Desk | Sunday 1 December 2019 11:12 PM IST


new-age editorial janayugom

സർക്കാർ രൂപീകരിക്കുന്നതിനായി എൻസിപി -ശിവസേന- കോൺഗ്രസ് സഖ്യം താല്പര്യം അറിയിച്ച ഉടനെ അധികാരക്കൊതി മൂത്ത ബിജെപി സർക്കാർ രൂപീകരിക്കാനുള്ള തന്ത്രങ്ങൾ ആവി­ഷ്കരിച്ചു. രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി പാതിരാ നാടകത്തിലൂടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി എൻസിപി നേതാവും മുൻ പ്രതിപക്ഷ നേതാവുമായ അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. ചട്ടങ്ങൾ അനുശാസിക്കുന്ന വിധത്തിൽ മന്ത്രിസഭാ യോഗം ചേരാതെയാണ് തിടുക്കത്തിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഗവർണറുടെ ശുപാർശ അപ്പടി അംഗീകരിച്ചായിരുന്നു കേന്ദ്ര സർ­ക്കാരിന്റെ തീരുമാനം. മഹാരാഷ്ട്രയിൽ നടന്ന ഈ സംഭവങ്ങൾ ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണ്. എന്നാൽ ഇതിൽ അത്ഭു­തപ്പെടേണ്ട കാര്യമില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ നിരവധി തവണയാണ് ഭരണഘടനയെ നോക്കുകുത്തിയാക്കിയത്. സുപ്രീംകോടതി ഇടപെടൽ ഉണ്ടായതോടെയാണ് കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപി വെട്ടിലായത്.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. പാതിരാ നാടക­ത്തി­ലൂടെ അധികാരത്തിലേറിയ മൂന്ന് ദിവസത്തെ ബിജെപി ഭരണം ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കുന്ന ഒന്നായിരിക്കും. ഇതിന്റെ സ്വാധീനം ഉന്നത ഭരണഘടനാ സ്ഥാപനങ്ങളായ പ്രധാനമന്ത്രിയുടെ ഓഫീസ്, രാഷ്ട്രപതി എന്നിവയെ സ്വാധീനിക്കും. ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്താൻ ബിജെപി നടത്തിയ ഗൂഢാലോചനകൾ രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമു­ള്ളതാണ്. എന്നാൽ കാലം മാറി. മാറ്റത്തിന്റെ നേട്ടങ്ങൾ കൊയ്യാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു. എൻസിപി- ശിവസേന- കോ­ൺഗ്രസ് എന്നീ പാർട്ടികൾ സഖ്യം രൂപീകരിച്ചു. ഇവർ നടത്തിയ നിയമ പോരാട്ടത്തിൽ ബിജെപി പൂർണമായും ഒറ്റപ്പെട്ടു. ഇത് എന്നും ഓർമ്മിക്കേണ്ട ഒരു ദിവ­സമാണ്. ഭരണഘടനയുടെ 70-ാം വാർ­ഷികവുമായി ബന്ധ­പ്പെ­ട്ട സംയുക്ത പാർലമെന്റ് സ­മ്മേളനം പ്രതിപക്ഷ പാർ­ട്ടി­കൾ ഒന്നടങ്കം ബഹിഷ്ക­രി­ച്ചു. ഭരണഘടനാ ശില്പി­യാ­യ ഡോ. അംബേദ്ക്കറുടെ പ്രതിമയ്ക്ക് മുന്നിൽ അവർ ആദരവ് പ്രകടിപ്പിച്ചു. രാജ്യ­ത്തെ ജനാധിപത്യ സംവി­ധാ­നത്തെ നോക്കു­കു­ത്തി­യാ­ക്കുന്ന സമീപനമാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ സ്വീകരി­ക്കുന്ന­തെ­ന്ന് പ്രതിപക്ഷ പാർ­ട്ടി­കൾ ഒന്നടങ്കം പറഞ്ഞു. ഭര­ണ­ഘടനാ മൂല്യങ്ങൾ ഇല്ലാ­താക്കുന്ന നിലപാടുകളാണ് ഇവർ സ്വീകരിക്കുന്നത്. രാജ്യത്തെ നീതിന്യായ സംവിധാനവും ഭരണഘ­ട­നയോടുള്ള ആദരവ് പ്രകടി­പ്പി­ച്ചു. രാജ്യത്തെ മതേത­ര­ത്വം, വൈവിധ്യമാർന്ന പാ­­ര­മ്പ­ര്യങ്ങൾ, ഭരണ­ഘട­നാ ക്രമം എന്നിവയോടുള്ള ആ­ദരവാണ്. മഹാരാഷ്ട്രയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിരീക്ഷണം ഈ ക്രമമാണ് വ്യക്തമാക്കുന്നത്.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. കുതിരക്കച്ചവടത്തിനുള്ള സാ­ധ്യത ഒഴിവാക്കുന്നതിന് അടിയന്തരമായി ഭൂരിപക്ഷം തെളിയി­ക്ക­ണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തികച്ചും ഗൂഢലക്ഷ്യ­ത്തോ­ടെയാണ് ബിജെപി കരുക്കൾ നീക്കിയത്. ഒരു വിട്ടുവീഴ്ച്ചയ്ക്കും ത­യ്യാ­റാകാതെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി പ്രവർത്തിച്ചു. ഇതേതുടർന്ന് ബിജെപി സർക്കാർ രാജിവച്ച് ശിവ­സേ­ന- എൻസിപി- കോൺഗ്രസ് സർക്കാർ അധി­കാരത്തിലെത്തി. പാതിരാ നാടകത്തിലൂടെ ഉപമുഖ്യമന്ത്രിയായ അജിത് പവാർ തൽസ്ഥാനം രാജിവച്ച് എൻസിപിയിൽ മടങ്ങി­യെത്തി. അങ്ങനെ ബിജെപി ഒരുക്കിയ പാതിരാ നാടകത്തിന് വിരാമമായി. അജിത് പവാർ എന്തിന് ബിജെപി പാളയത്തിൽ എത്തി, തുടർന്ന് എൻ­സി­പിയിൽ മടങ്ങിയെത്തി- ഇതിനുള്ള കാരണങ്ങൾ കാലം വെളിപ്പെടുത്തും. ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെടണം.

സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നീരീ­ക്ഷണങ്ങൾ താൽക്കാലികം മാത്രമാണ്. ഫഡ്നാവിസിന്റെ സ­ത്യ­പ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസംവിധാനം വീണ്ടും പരിശോധിക്കും. മഹാരാഷ്ട്രയിലെ ഭരണതുടർച്ചയ്ക്ക് ആവുന്നതെല്ലാം ബിജെപി ചെയ്തു. ശക്തമായ ഒരു സഖ്യമുണ്ടാക്കാൻ പോലും ഇവർക്ക് കഴിഞ്ഞില്ല. രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതിനായി എല്ലാ തന്ത്രങ്ങളും ബി­ജെ­പി സ്വീകരിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ­വരും ബാധ്യസ്ഥരാണെന്ന് ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു­കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. എന്നാൽ അദ്ദേ­ഹത്തിന്റെ വാക്കുകൾ വിരോധാഭാസമായി മാറുന്നു. മഹാരാഷ്ട്രയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ, ഗവർണറുടെ പങ്ക് എന്നിവയെ സുപ്രീം കോടതി ചോദ്യം ചെയ്തു. സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുവെന്നത് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്.