രാജ്യത്തെ പഞ്ചസാര ഉല്പാദനത്തില് വലിയ തോതില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 23 ശതമാനത്തോളം ഇടിവാണ് പഞ്ചസാര ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ ഷുഗർമിൽസ് അസോസിയേഷനാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഫെബ്രുവരി 15 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യം ആകെ 170 ലക്ഷം ടണ്‍ പഞ്ചാസരയാണ് ആകെ ഉത്പ്പാദിപ്പിച്ചത്.
എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയവില് 220 ലക്ഷം ടണ്‍ പഞ്ചസാരയാണ് ആകെ ഉത്പ്പാദിപ്പിച്ചത്. നിലവില്‍ രാജ്യത്തെ ഉത്പ്പാദന കേന്ദ്രങ്ങളില്‍ കരിമ്പിന്റെ കുറവ് മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യത്തെ 426 പഞ്ചസാര ഉത്പ്പാദന കേന്ദ്രങ്ങളില്‍ 23 മില്ലുകളിലെ ഉത്പ്പാദനം നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആഗോള പഞ്ചസാര വിപണിയില്‍ 20 മുതല്‍ 25 ശതമാനം വരെ വില വര്‍ധിച്ചത് മൂലം പഞ്ചാസാര കയറ്റുമതിയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഇത് മൂലം ആഗോള പഞ്ചസാരയുടെ ഉത്പ്പാദനത്തില്‍ എട്ട് മില്യണ്‍ ടണ്‍ മുതല്‍ ഒമ്പത് മില്യണ്‍ ടണ്‍ വരെ കുറവുണ്ടായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.