മേജര്‍ ജോഫിയേല്‍ ഫിലിപ്പ്‌സ് അമേരിക്കന്‍ വ്യോമസേനയുടെ ഉയര്‍ന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍. പറഞ്ഞു വരുമ്പോള്‍ നമ്മുടെ പയ്യന്‍.അമേരിക്കന്‍ പൗരനായ ജോഫിയേല്‍ ഫിലിപ്‌സിന്റെ വേരുകള്‍ ഇങ്ങ് കേരളത്തിലാണ്. അച്ഛന്‍ പാലക്കാട്ടുകാരന്‍ ഫിലിപ്പ്‌സ്. അദ്ദേഹം പക്ഷേ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇന്നത്തെ മുംബൈ എന്ന പഴയ ബോംബെയില്‍. അമ്മ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട എന്ന ഗ്രാമത്തിലെ ആഢ്യനായര്‍ തറവാട്ടിലെ ശ്യാമളഭായി. പഠനാര്‍ത്ഥം ബോംബെയിലെത്തിയ ശ്യാമള അവിടെ വച്ചാണ് ഫിലിപ്‌സ് എന്ന പാലക്കാട്ടുകാരന്‍ അച്ചായനെ പരിചയപ്പെടുന്നതും ആ പരിചയം പ്രണമാകുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും.
ഇവര്‍ക്ക് രണ്ട് മക്കള്‍ ആണ്. മകള്‍ സ്‌റ്റെയ്‌സി, മകന്‍ ജോഫിയേല്‍. പിന്നീട് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നു. ജീവിതവും വിദ്യാഭ്യാസവുമെല്ലാം അങ്ങ് അമേരിക്കയിലായിരുന്നെങ്കിലും മനസ് കൊണ്ട് ഇന്നും ഇവര്‍ നമ്മുടെ നാടിനെ ഏറെ ഇഷ്ടപ്പെടുന്നു. സാന്‍ഫ്രാസിസ്‌കോ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് 2012ല്‍ ബിരുദം നേടിയ ജോഫിയേല്‍ നേരിട്ട് വ്യോമസേനയില്‍ ചേരുകയായിരുന്നു. ന്യൂജഴ്‌സിസിയിലെ മക്ഗ്വര്‍ ഡിക്‌സ് ലേക്ക്ഹഴ്സ്റ്റിലെ സംയുക്ത വ്യോമത്താവളത്തിലുള്ള എക്‌സ്‌പെഡിഷനറി സെന്ററില്‍ മിലിട്ടറി ജസ്റ്റിസ് മേധാവിയായി ആയിരുന്നു ആദ്യനിയമനം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കമാന്‍ഡര്‍ക്കും ആറ് വിങ്ങുകള്‍ക്കും എയര്‍ മൊബിലിറ്റി കമാന്‍ഡിലെ രണ്ട് വിങ്ങുകള്‍ക്കും നിയമോപദേശം നല്‍കുകയായിരുന്നു ചുമതല.
2015ല്‍ മേജര്‍ ജോഫിയേലിനെ അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിച്ചു. ഓപ്പറേഷന്‍ റെസല്യൂട്ട് സപ്പോര്‍ട്ടിലായിരുന്നു നിയമനം. ഇവിടുത്തെ മികച്ച സേവനത്തിന് അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. അമേരിക്കന്‍ വ്യോമസേനയിലെ പ്രത്യേക ഇരകളുടെ അഭിഭാഷകനായും പ്രവര്‍ത്തിച്ചു. ലൈംഗിക ഇരകള്‍ക്ക് ഇദ്ദേഹം സ്വതന്ത്ര നിയമസഹായവും നല്‍കിയിട്ടുണ്ട്.മേജര്‍ ഫിലിപ്‌സിനെ എയര്‍ഫോഴ്‌സ് കോര്‍ട്ട് ഓഫ് ക്രിമിനല്‍ അപ്പീലുകള്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ആംഡ് ഫോഴ്‌സ് എന്നിവരുടെ മുമ്പാകെ നിയമ പ്രാക്ടീസ് ചെയ്യാന്‍ പ്രവേശിപ്പിച്ചു, കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സ്‌റ്റേറ്റ് ബാര്‍ അസോസിയേഷനുകളില്‍ അംഗവുമാണ്.
ജോഫിയേല്‍ ഫിലിപ്‌സിന്റെ ഭാര്യ നീനുവും മകന്‍ കൈലോണ്‍ മക്കെന്ന ഫിലിപ്‌സുമാണ്.എസ്എഫ്പിയില്‍ ആയിരുന്ന സമയത്ത് ജോഫി മികച്ച രീതിയില്‍ ഫുഡ്‌ബോള്‍ കളിക്കുമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ സ്വഭാവത്തിനും കഠിനാധ്വാനത്തിനും ജോണ്‍ (സീക്ക്) മര്‍ച്ചസ്സല്ല സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. തുടര്‍ പഠനം ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിലായിരുന്നു. അവിടെയും മികച്ച ഫുഡ്‌ബോള്‍ കളിക്കാരനായി തുടര്‍ന്ന ജോഫിക്ക് 2002ല്‍ റെയ്മണ്ട് എം ഡൗണി മോസ്റ്റ് വാല്യബിള്‍ പ്ലയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോഫിയേല്‍ എത്ര ഉയരങ്ങളില്‍ എത്തിയാലും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും കഠിനാദ്വാനവും ഒരിക്കലും അവസാനിക്കില്ലെന്ന കാര്യത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോഫിയേലിന്റെ മുന്‍ പരിശീലകനും അധ്യാപകനുമായ സെനോസ് നോവ ’93 പറഞ്ഞു.
English Summary: Major Jofiel Phillips was the first Indian to the rank of US Air Force
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.