8 March 2026, Sunday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026

മകര സംക്രമം: ഒഡിഷയില്‍ തിക്കിലും തിരക്കിലും രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ഭുവനേശ്വര്‍
January 14, 2023 11:06 pm

ഒഡിഷയിലെ കട്ടക്കില്‍ മകര സംക്രാന്തി മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മഹാനദിക്ക് കുറുകെയുള്ള ഗോപിനാഥ്പൂര്‍‍— ബദാംബ ടി-പാലത്തിലാണ് അപകടം ഉണ്ടായത്. 

മകരസംക്രാന്തി മേളയോട് അനുബന്ധിച്ച് 3.4 കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ രണ്ട് ലക്ഷത്തിലധികം ഭക്തര്‍ ഒത്തുകൂടിയിരുന്നതായി അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി കട്ടക് മെഡിക്കല്‍ കോളജിലെ ഡോ. രഞ്ജന്‍ ബാരിക് പറഞ്ഞു.
ഒഡിഷയിലെ ഏറ്റവും വലിയ പാലമാണ് ഗോപിനാഥ്പൂര്‍‍— ബദാംബ. മഹാനദിയിലെ ദ്വീപ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രതീക്ഷിച്ചതിലും വലിയ തിരക്കാണ് പാലത്തില്‍ ഉണ്ടായിരുന്നതെന്നും പെട്ടന്ന് സ്ഥിതി നിയന്ത്രണാതീതമാവുകയായിരുന്നുവെന്നും അത്താഗഢ് സബ് കളക്ടര്‍ ഹേമന്ത് കുമാര്‍ സ്വയിന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Makara Sankra­mam: Two die in stam­pede in Odisha; Many peo­ple were injured

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.