തിരുവനന്തപുരം: ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീതിനെ മലയാളികൾക്ക് സുപരിചിതമാണ്. താരം പങ്ക് വച്ച വർഷപൂജയുടെ ചിത്രങ്ങൾ എല്ലാം കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. സ്വന്തമായുള്ള യൂ ട്യൂബ് ചാനൽ വഴിയാണ് സീമ തന്റെ വിവാഹ സങ്കൽപ്പങ്ങളെ പറ്റി തുറന്ന് പറയുകയാണ് സീമ.
എന്റെ ലൈഫ് പാർട്ണറിനെ പറ്റിയുള്ള കാര്യങ്ങൾ നിരവധി ആളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു, അതിനുള്ള മറുപടിയാണിത് എന്ന് പറഞ്ഞു കൊണ്ടാണ് സീമ വീഡിയോ ആരംഭിക്കുന്നത്. തികച്ചും മാനുഷിക പരിഗണന നൽകുന്ന എന്നെയും എന്റെ കമ്മ്യൂണിറ്റിയെയും മനസിലാക്കുന്ന, സ്വീകരിക്കാൻ മനസ്സുള്ള ഒരു വ്യക്തി ആയിരിക്കണം എന്റെ ഭാവി ഭർത്താവ് എന്നാണ് സീമ പറയുന്നത്. മാത്രമല്ല നാലാളിന്റെ മുൻപിൽ എന്നെ അഭിമാനപൂർവ്വം കൈപിടിച്ചു നടക്കുന്ന ഒരു വ്യക്തി. ആ വ്യക്തിയ്ക്ക് സെല്‍ഫ് കോൺഫിഡൻസ് തീർച്ചയായും ഉണ്ടായിരിക്കണം.
എന്റെ ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ എന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് എന്റെ ഭർത്താവ്. ഞാൻ വിവാഹം കഴിക്കുന്ന ആൾ എന്റെ ജീവിതാവസാനം വരെ എന്റെ ഒപ്പം ഉണ്ടാകണം. എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്പടി ആയി കാണുന്ന വ്യക്തിയും, അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തിൽ വന്നു പോകുന്ന ആൾ ആയിരിക്കരുതെന്നും സീമ പറയുന്നു. ഒപ്പം വസ്ത്രം മാറുന്നപോലെ വിവാഹത്തെ കണക്കാക്കുന്ന ഒരു വ്യക്തി ആകരുത് എന്നെ വിവാഹം ചയ്യാൻ പോകുന്ന ആളെന്നും സീമ കൂട്ടിച്ചേർത്തു.
English summary: makeup artist Seema Vineeth shared her marriage concept
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.