സൗന്ദര്യസങ്കല്‍പം വഴിമാറും മക്കന്‍സിയയെ അറിഞ്ഞാല്‍…

Web Desk
Posted on March 18, 2018, 3:39 pm
മുഖത്തൊരു കുഞ്ഞു പാട് വന്നാൽ പുറത്തിറങ്ങാൻ മടിക്കുന്നവരാണ് എല്ലാ പെൺകുട്ടികളും. സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഒരുപാട് തലങ്ങൾ നൽകി അവർ സ്വന്തം വിവാഹ ദിനത്തിൽ ഏറ്റവും സുന്ദരിയായി കാണാൻ ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ തന്റെ വിവാഹത്തിന് തലയിലൊരു മുടി പോലുമില്ലാത്ത രൂപം അഭിമാനത്തോടെ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കുകയാണ്  ടെക്സസ് സ്വദേശിയായ  മക്കന്‍സിയ എന്ന 21 വയസുകാരി.
എട്ടാം വയസിൽ മുടി കൊഴിയുന്ന അപൂർവ രോഗമായ അലോപ്പസിയേ തിരിച്ചറിഞ്ഞതാണ് ടെക്സാസ് സ്വദേശി മക്കന്‍സിയ. അന്നവൾ ഒരുപാട് വിഷമിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ, ബ്രയാൻ മക്കന്‍സിയയുടെ ജീവിതത്തിലേക്ക് വന്നതോടെ ജീവിതം മാറി. കുറവുകൾ കണ്ടറിഞ്ഞു സ്നേഹിക്കാൻ കഴിയുന്നൊരാൾ കൂടെ ഉണ്ടായാൽ തളർന്നു പോകേണ്ട സാഹചര്യത്തിലും ആരും ജ്വലിച്ച നില്‍ക്കും.
അതാണ് മക്കന്‍സിയയിലും സംഭവിച്ചത്. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചാണ് മക്കന്‍സിയ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. എന്താണോ തന്റെ രൂപം അതങ്ങനെ തന്നെ ചിത്രങ്ങളിലും ഉണ്ടാകാൻ മക്കന്‍സിയ ശ്രമിച്ചു. അഞ്ചു വർഷങ്ങൾക്ക് മുൻപ് ഹൈസ്കൂൾ കാലത്താണ് ഇരുവരും പ്രണയത്തിലായത്.