February 9, 2023 Thursday

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഗോള വികസനത്തിനായി 240 കോടി രൂപ നിക്ഷേപിക്കും

Janayugom Webdesk
കൊച്ചി  
November 2, 2020 11:56 am

ലോകത്തിലെ ഏറ്റവും വലിയ ഒന്നാമത്തെ ജ്വല്ലറി ഗ്രൂപ്പായി മാറുകയെ ലക്ഷ്യത്തോടെ അതിവേഗം  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഗോള തലത്തിലുള്ള വികസനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അഞ്ച്   പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കും. വരും ദിവസങ്ങളില്‍ ഈ ഷോറൂമുകളുടെ ഉദ്ഘാടനം നടക്കും. ഇതിനു പുറമെ യുഎഇ, സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍ എിവിടങ്ങളില്‍ ഓരോ ഷോറൂമുകളും സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ കമ്മനഹള്ളി, മഹാരാഷ്ട്രയിലെ താനെ, ഡല്‍ഹിയിലെ ദ്വാരക, ഉത്തര്‍പ്രദേശിലെ ലക്‌നൗ, ഗാസിയാബാദ് എിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുത്. ഇന്ത്യയില്‍ മാത്രം 200 കോടി രൂപയാണ് പുതുതായി ആരംഭിക്കുന്ന ഷോറൂമുകള്‍ക്കായി മുതല്‍ മുടക്കുത്. മൊത്തം 16,000 അടിയിലേറെ വിസ്തീര്‍ണ്ണമുണ്ടാകും. ലക്‌നൗവിലെയും ദ്വാരകയിലെയും ഷോറൂമുകള്‍ മാളുകളിലാണ് ആരംഭിക്കുക. മറ്റുള്ളവ നഗര ഹൃദയത്തിലെ സ്വര്‍ണ്ണ വ്യാപാര  കേന്ദ്രങ്ങളിലായിരിക്കും. ആഗോള തലത്തില്‍ ഷോറൂമുകളുടെ എണ്ണത്തിലും വില്‍പനയിലും ഒന്നാമതെത്തുകയെ ലക്ഷ്യത്തോടെ വലിയ വികസന പരിപാടികള്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്  നേരത്തെ തന്നെ രൂപം നല്‍കിയിരുന്നു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് മൂന്നിരട്ടിയാക്കി 750 ആയി  വര്‍ധിപ്പിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഹ്രസ്വ കാലയളവില്‍ നിരന്തരം പുതിയ ഷോറൂമുകള്‍ ആരംഭിക്കുത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നേരത്തെ നിശ്ചയിച്ച വികസന പരിപാടികളുമായി മുന്നോട്ട് പോകാനാണ് കമ്പനി തീരുമാനമെടുത്തിട്ടുള്ളത്. ഉപഭോക്താക്കളുടെ താല്‍പര്യം ലക്ഷ്യമിട്ടുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് എവിടെയും സ്വര്‍ണ്ണത്തിന് ഒരേ വില ഏര്‍പ്പെടുത്തിക്കൊണ്ട് ‘വ ഇന്ത്യ വ ഗോള്‍ഡ് റേറ്റ്’ പദ്ധതി അടുത്തിടെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നടപ്പാക്കിയിരുു.

സ്വര്‍ണ്ണാഭരണ വില്‍പന മേഖലയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കു മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഭരണ റീട്ടെയില്‍ രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നേടുത്.  ലോകത്തിലെ 10 രാജ്യങ്ങളിലായി 270 ല്‍ പരം ഷോറൂമുകള്‍ക്ക് പുറമെ ആഭരണ നിര്‍മ്മാണ രംഗത്തും കമ്പനിയുടെ സാിധ്യം ശക്തമാണ്. ഇന്ത്യയില്‍ കൊല്‍ക്കത്ത, ഹൈദ്രാബാദ്, മുംബൈ, ബംഗ്ലൂരു, കോയമ്പത്തൂര്‍ എിവിടങ്ങളിലും വിദേശത്ത്  യു.എ.ഇ, സൗദി, ഖത്തര്‍, ഒമാന്‍ എീ രാജ്യങ്ങളിലുമാണ് കമ്പനിക്ക് ആഭരണ നിര്‍മ്മാണ യൂണിറ്റുകളുള്ളത്. വിപുലമായ ഷോറൂം ശൃംഖലയും ആഭരണ നിര്‍മ്മാണ ഫാക്ടറികളും, വൈവിധ്യമാര്‍ ആഭരണങ്ങള്‍ക്കൊപ്പം മികച്ച മൂല്യാധിഷ്ഠിത സേവനങ്ങളുമാണ് മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ വേറിട്ടു നിര്‍ത്തുത്.

‘ഇന്ത്യയില്‍ നിുള്ള ഒരു ജ്വല്ലറി ബ്രാന്‍ഡിനെ ആഗോള തലത്തില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെ’ ബ്രാന്റാക്കി മാറ്റുതിനും ഷോറൂമുകളുടെ എണ്ണത്തിലും വിറ്റു വരവിലും ഓന്നാമതെത്തുതിനുമുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുത്. ഇക്കാര്യത്തില്‍  വിജയിക്കുമെ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.  വ ഇന്ത്യ വ ഗോള്‍ഡ് റേറ്റ് പദ്ധതി നടപ്പാക്കിയതോടെ ഉപഭോക്താക്കളില്‍ നിന്ന് വലിയ സ്വീകാര്യതയും മികച്ച പ്രതികരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുത്. ഇത് ഞങ്ങളുടെ പ്രയാണത്തിന് കരുത്ത് പകരുകയാണ്. കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഷോപ്പിംഗ് അനുഭവങ്ങളുമാണ് ഞങ്ങള്‍ ഉറപ്പ് നല്‍കുത്.’  മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.

‘ലോക്ക് ഡൗണിന് ശേഷം ഷോറൂമുകള്‍ തുറ് പ്രവര്‍ത്തിക്കുകയും ബിസിനസ് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തതോടെ ഉപഭോക്താക്കളില്‍ നി് വളരെയധികം മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുത്. ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമായാണ് ഞങ്ങള്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കുത്. അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുകയാണ്.’  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു. രാജ്യത്ത് എവിടെയും ഒരേ നിരക്കില്‍ സ്വര്‍ണ്ണം വാങ്ങാനുള്ള സംവിധാനം ഞങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഷോറൂമുകളിലൂടെയും ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകളിലൂടെയും ഇത് സാധ്യമാകും വളരെ സുതാര്യമായ വിലയും ആകര്‍ഷകമായ ഡിസൈനുകളും  അവിസ്മരണീയമായ ഷോപ്പിംഗ് അനുഭവവുമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രധാനം ചെയ്യുതെും അദ്ദേഹം പറഞ്ഞു.

ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുതും വിവിധ സംസ്‌കാരങ്ങള്‍ക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകത. ഇന്ത്യയിലെവിടെയും സ്വര്‍ണ്ണത്തിന് ഒരേ വില, ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്, എല്ലാ ആഭരണങ്ങള്‍ക്കുമുള്ള തിരിച്ചെടുക്കല്‍ ഗ്യാരണ്ടി, സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന്‍ ചാര്‍ജ്,  ഇടപാടുകളിലെ സുതാര്യത എീ സേവനങ്ങളും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉറപ്പ് നല്‍കുുണ്ട്.  ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ് നടത്തിയ ആഭരണങ്ങള്‍ മാത്രമാണ് ഷോറൂമുകള്‍ വഴി വില്‍ക്കുത്. പഴയ സ്വര്‍ണ്ണം പരമാവധി മൂല്യത്തില്‍ തിരിച്ചെടുക്കു ഉപഭോക്തൃ സൗഹൃദ സംവിധാനവും വിലയുടെ 10 ശതമാനം മുതല്‍ നല്‍കിക്കൊണ്ട് ആഭരണങ്ങള്‍ അഡ്വാന്‍സായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഷോറൂമുകളിലുണ്ട്.

കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി വിവിധ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. നിലവില്‍ 190 കോടിയിലേറെ രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Mal­abar Gold and dia­monds to invest 240cr

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.