മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബ്ബ് പുറത്തിറക്കുന്ന ജില്ലയുടെ സമ്പൂര്‍ണ്ണ ചരിത്രവും വിവരശേഖരവുമുള്‍പ്പെടുന്ന വയനാട് മാന്വലിന്റെ ബ്രോഷര്‍ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ചരിത്രകാരന്മാരുടെ സഹായത്തോടെയും ഔദ്യോഗിക സംവിധാനത്തിലൂടെയും ശേഖരിച്ച് റഫറന്‍സ് രൂപത്തിലൊരുക്കിയാണ് മാന്വല്‍ തയ്യാറാക്കുന്നത്.
ബ്രോഷര്‍ പ്രകാശനത്തില്‍ ഒ ആര്‍ കേളു എം എല്‍ എ,ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ഗീതാബാബു, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുക്കര തുടങ്ങി ജനപ്രതിനിധികളും പ്രസ് ക്ലബ് പ്രതിനിധികളായ അബദുള്ള പള്ളിയാല്‍ അശോകന്‍ ഒഴക്കോടി, റെനീഷ് ആര്യപ്പള്ളില്‍, ലതീഫ് പടയന്‍, ബിജുകിഴക്കേടം,സുരേഷ്തലപ്പുഴ, വിപിന്‍വേണുഗോപാല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, നവീന്‍മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Malabar Manual brochure released by Minister VS Sunil Kumar.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.