കേരളത്തില്‍ നിന്നും പാല് വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ് നാട് പിൻവാങ്ങിയതോടെ നിലവിലെ നിയന്ത്രണം ഒഴിവാക്കി ക്ഷീര കര്‍ഷകരില്‍ നിന്നും മലബാര്‍ മില്‍മ മുഴുവൻ പാലും സംഭരിക്കും. നാളെ മുതലാണ് പാല് സംഭരിക്കുക.
കണ്‍സ്യൂമര്‍ ഫെഡ്, സാമൂഹിക ക്ഷേമ വകുപ്പ്, പൊതുവിതരണ സംവിധാനം എന്നിവ വഴി പാല് വിതരണം നടത്താനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ഈറോഡുള്ള പാല്‍പൊടി സംഭരണ കേന്ദ്രവും തമിഴ്നാട്ടിലെ ദിണ്ടിഗല്‍, വെല്ലൂര്‍ പ്ലാന്റുകളും പാലെടുത്ത് പാല്പൊടിയാക്കാമെന്ന് സമ്മതിച്ചതായി മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരനും, മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എസ് മണിയും അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.