26 March 2024, Tuesday

Related news

February 20, 2024
February 11, 2024
February 4, 2024
January 17, 2024
January 8, 2024
November 24, 2023
November 19, 2023
October 5, 2023
September 17, 2023
September 8, 2023

മലാല യൂസഫ്‍സായി വിവാഹിതയായി

Janayugom Webdesk
ലണ്ടന്‍
November 10, 2021 7:01 pm

സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായി വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹെെപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹഫോട്ടോ മലാല ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി സംസാരിച്ചതിന് 2012 ല്‍ പാകിസ്ഥാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ മലാല, തുല്യവിദ്യാഭ്യാസത്തിനുവേണ്ടി പതിനാറാം വയസില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014 ല്‍ പതിനേഴാം വയസിലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്നത്.

Eng­lish Sum­ma­ry : Malala Yousuf­sai got married 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.