മലപ്പുറം ജില്ലയിൽ ആദ്യമായി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിനി ഇന്ന് ആശുപത്രി വിടും. ഉംറ തീർത്ഥാടനം കഴിഞ്ഞെത്തിയ ഇവർ അസുഖബാധിതയായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായി ആശുപത്രി വിടുന്ന ഇവർക്ക് ആരോഗ്യ പ്രവർത്തകർ യാത്രയയപ്പ് നൽകും. രാവിലെ പത്ത് മണിയോടെയാണ് ഇവർ ആശുപത്രിയില്‍ നിന്നും പോകുക.
അതേസമയം സംസ്ഥാനത്ത് ഇന്നലെ പുതുതായി എട്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും അഞ്ച് പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ നാലു പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നും വന്നതാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാൾ ഡൽഹിയിൽ നിന്നും വന്നതാണ്. കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനിൽ നിന്നും വന്ന 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തിൽ 314 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആറു പേരുടെ പരിശോധനാ ഫലം ഇന്നലെ നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നും നാലു പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
English Summary; first covid patient will be discharged today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.