പുതുവർഷത്തിൽ അപകട രഹിത ജില്ലയാകാൻ ഒരുങ്ങി മലപ്പുറം. അതിനായി ഒരു വർഷം നീണ്ട് നിൽക്കുന്ന റോഡ് സുരക്ഷാ പദ്ധതിക്കാണ് ജില്ലയിൽ തുടക്കമായത് . ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് അപകട രഹിത മലപ്പുറം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് . ‘ഒരൽപം ശ്രദ്ധ, ഒരായുസിന്റെ കാവൽ ’ ഇതാണ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ സന്ദേശം . റോഡ് സുരക്ഷാ സന്ദേശം നൽകുന്നതിനൊപ്പം രാത്രി യാത്രക്കാർക്ക് ലഘു ഭക്ഷണവും വിതരണം ചെയ്യും. ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ട്രോമ കെയർ എന്നിവരുടെ സംയുക്ത അഭിമുഖത്തിലാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രധാന പാതകൾ, അപകട മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണം. പദ്ധതിയിലൂടെ ജില്ലയെ സമ്പൂർണ അപകട രഹിത ജില്ലയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ മാസവും പ്രത്യേക അവലോകന യോഗവും ചേരും.
English summary : Malappuram is gearing up to be a risk free district in the new year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.