ഉരുള്‍പൊട്ടല്‍ ബാക്കിയാക്കിയ ഭൂമിയില്‍ രണ്ടു കാലുകള്‍; കവളപ്പാറയിലെ നെഞ്ചുപൊട്ടുന്ന കാഴ്ച; വീഡിയോ

Web Desk
Posted on August 11, 2019, 3:22 pm

പ്രളയദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് കവളപ്പാറയിലെയും പുത്തുമലയിലെയും ദൃശ്യങ്ങള്‍. നെഞ്ചുപൊട്ടുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ബാക്കിയാക്കിയ ഭൂമിയില്‍ രണ്ടു കാലുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഉരുള്‍പൊട്ടല്‍ കുത്തിയൊലിച്ചു പോയ പ്രദേശത്താണ് വീണ്ടെടുക്കാന്‍ പോലുമാകാത്ത വിധം ഈ മൃതദേഹമുള്ളത്.

മലപ്പുറം കവളപ്പാറയും നിലമ്പൂരും വയനാടുമെല്ലാം മഴക്കെടുതിയില്‍ നാമാവശേഷമായിരിക്കുകയാണ്. എത്രപേര്‍ മരിച്ചെന്നറിയില്ല. പല മൃതദേഹങ്ങളും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥ. കവളപ്പാറയാണ് ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ചത്. കവളപ്പാറയില്‍ മാത്രം 36 വീടുകളാണ് ഒലിച്ചുപോയത്. മൂന്ന് മൃതദേഹങ്ങള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 38 പേരെ കാണാതായി. 19 കുടുംബങ്ങളിലെ 41 പേരാണ് അപകടത്തില്‍പ്പെട്ടത്.