മലപ്പുറം — കോഴിക്കോട് ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കരിങ്കല്ലിട്ട് അടച്ചു. ജനങ്ങള്‍ നിയന്ത്രണം ലംഘിച്ച് യാത്ര നടത്തിയതിനാലാണ് നടപടി.വാലില്ലാപ്പുഴ — പുതിയനിടം റോഡ്, തേക്കിന് ചുവട് — തോട്ടുമുക്കം റോഡ്, പഴംപറമ്ബ് — തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് — തോട്ടുമുക്കം റോഡ് എന്നിവിടങ്ങളിലുള്ള അതിര്‍ത്തികളാണ് പൊലീസ് കരിങ്കല്ലുകൊണ്ട് അടച്ചത്. എന്നാല്‍ മതിയായ രേഖകള്‍ ഉള്ളവരെ അത്യാവശ്യത്തിന് കടത്തിവിടാന്‍ സമാന്തര സംവിധാനം ഒരുക്കും. മതിയായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്പോസറ്റുകള്‍ വഴിയാണ് കടത്തിവിടുക.
Updating…