Web Desk

മലപ്പുറം

June 19, 2020, 1:25 pm

മലപ്പുറത്ത് യുവതിയുടെയും മകളുടെയും മൃതദേഹം കിണറ്റിൽ

Janayugom Online

തിരുനാവായയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കൽ ഷഫീക്കിൻറെ ഭാര്യ ആബിദ (33)യുടെയും ഒന്നര വയസുകാരിയായ മകളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് ആബിദയെയും മകളെയും കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

updat­ing..