Web Desk

മലപ്പുറം

May 02, 2021, 9:01 pm

മലപ്പുറത്ത് സമദാനിക്ക് ജയം

Janayugom Online

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ അബ്ദുസമദ് സമദാനിക്ക് ജയം. എന്നാല്‍ ലീഗിന്റെ ഉറച്ച മണ്ഡലമായ മലപ്പുറത്ത് ഭൂരിപക്ഷത്തില്‍ വന്‍ ചോര്‍ച്ചയുണ്ടായി.
2019 ല്‍ 2,60153 വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി വിജയിച്ചിടത്ത് സമദാനിയുടെ ഭൂരിപക്ഷം 1,14615 ആയി കുറഞ്ഞു. 5,38248 വോട്ടുകളാണ് സമദാനിക്ക് ലഭിച്ചത്. ഇത് കഴിഞ്ഞ തവണയേക്കാള്‍ അരലക്ഷത്തോളം കുറവാണ്. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന്റെ വോട്ട് കുത്തനെ ഉയരുകയാണുണ്ടായത്. 2019 ലെ 329730 ല്‍ നിന്ന് 4,23633 ലേക്ക് വോട്ട് വര്‍ധിച്ചത് മലപ്പുറത്തെ എല്‍ഡിഎഫ് സ്വാധീനം വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണ്.

ഒരുലക്ഷത്തോളം വോട്ടിന്റെ നേട്ടം സ്വന്തമാക്കാനായ വി പി സാനുവിന്റെ രണ്ടാം മൂഴം എല്‍ഡിഎഫ് കരുത്ത് വിളിച്ചോതുന്നതാണ്. മലപ്പുറം ലോക്‌സഭയിലേക്ക് മത്സരിച്ച ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്ക് 68935 ഉം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി തസ്ലീം റഹ്മാനിക്ക് 46758 വോട്ടും ലഭിച്ചു.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എം ഗുരുമൂര്‍ത്തി ജയം നേടി. കര്‍ണാടകയിലെ ബെല്‍ഗാം ബിജെപിയും തമിഴ്നാട്ടിലെ കന്യാകുമാരി കോണ്‍ഗ്രസും നിലനിര്‍ത്തി. ബെല്‍ഗാമില്‍ ബിജെപിയുടെ മംഗല അംഗദി, കോണ്‍ഗ്രസിന്റെ സതീഷ് ജാര്‍ക്കിഹോളിയെ പരാജയപ്പെടുത്തി. കന്യാകുമാരിയില്‍ ബിജെപിയുടെ പൊന്‍ രാധാകൃഷ്ണനെയാണ് കോണ്‍ഗ്രസിന്റെ വിജയ് വസന്ത് പരാജയപ്പെടുത്തിയത്.

Eng­lish sum­ma­ry; malap­pu­ram win­ner samadhani

You may also like this video;