May 27, 2023 Saturday

കോവിഡ് മുക്തിയെന്ന ആശ്വാസത്തിന് അധികനാള്‍ ആയുസ്സുണ്ടായില്ല, നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

സുരേഷ് എടപ്പാള്‍
മലപ്പുറം
May 15, 2020 8:36 pm

കോവിഡ് മുക്തി നേടിയെന്ന മലപ്പുറത്തിന്റെ ആശ്വാസത്തിന് അധികനാള്‍ ആയുസ്സുണ്ടായില്ല, നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മലപ്പുറം ജില്ലയില്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലക്കാര്‍ മടങ്ങിയെത്തി തുടങ്ങിയതോടെ 19 പേരാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് കെയര്‍സെന്ററില്‍ ചികിത്സയിലായത്. സംസ്ഥാനത്ത് ആകെയുള്ള 80 ആക്ടീവ് കേസ്സുകലില്‍ മലപ്പുറം(19), വയനാട്(18), കാസര്‍ഗോഡ്(15) എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം രണ്ടക്കത്തിലുള്ളത്.

കോവിഡിനെ മലപ്പുറം മൂക്കുകയറിട്ടു പിടിച്ചു എന്നു തോന്നിയ സന്ദര്‍ഭത്തിലാണ് പ്രവാസികള്‍ മടങ്ങിവരവ് കാര്യങ്ങള്‍ രൂക്ഷമാക്കിയത്. ഇപ്പോള്‍ ചികിത്സയിലുള്ളവരില്‍ മിക്കവരും ചെന്നൈ, മുംബൈ, എന്നിവടങ്ങലില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് എത്തിയവരാണ്. സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പരിശോധിച്ചാലും മലപ്പുറം ജില്ലിലാണ് മുന്നില്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ ജില്ലയിലെത്തുമെന്നതിനാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത ജില്ലാഭരണകൂടം കാണുന്നുണ്ട്.

രോഗം സ്ഥരീകരിക്കുന്നവര്‍ക്ക് വിദഗ്ദചികിത്സ നല്‍കി കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ആരോഗ്യവകുപ്പിനും ഉണ്ട്. അതേസമയം കോറന്റീനില്‍ പോകുന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഉത്തരവാദിത്ത രഹിതമായ പെരുമാറ്റം കാര്യങ്ങള്‍ മോശമാക്കാനിടയുണ്ടെന്ന ആശങ്കയും ബന്ധപ്പെട്ടവര്‍ക്കുണ്ട്. കോറന്റീന്‍ കേന്ദ്രങ്ങളിലും വീടുകളിലും കഴിയുന്ന പ്രവസികള്‍ ആരോഗ്യ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ രോഗബാധക്കും സാമൂഹ്യവ്യാപനത്തിനും ഇടയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ നല്‍കുന്നത്. നിരീക്ഷണത്തില്‍ പോകുന്നവര്‍ കര്‍ശനമായ കോവിഡ് ജാഗ്രത പാലിക്കുന്നു എന്ന ഉറപ്പാക്കാന്‍ ശക്തമായ നിരീക്ഷണമേര്‍പ്പെടുത്താനാണ് തീരുമാനം.

വരും ദിവസങ്ങളില്‍ കൂടതല്‍ പേര്‍ ജില്ലയില്‍ എത്തുമ്പോള്‍ പഴുതടച്ച ആരോഗ്യ ജാഗ്രത ഉറപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലാഭരണകൂടം തയ്യാറായി കഴിഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രവാസികള്‍ തിരിച്ചെത്തിയ വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

തിരിച്ചെത്തിയ ഗര്‍ഭിണികളടക്കമുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടിണ്ട് ഇന്നലെ മാത്രം 595 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതോടെ മലപ്പുറം ജില്ലയിലെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3655 ആയി. 1000ത്തിനു താഴേക്കു പോന്ന കണക്കാണ് കുത്തനെ ഉയര്‍ന്നതെന്നത്

ആശങ്ക നല്‍കുന്നു. നിരീക്ഷണത്തില്‍ കഴുയന്നതില്‍ 2,755 പേരും വീടുകളിലാണ്. 845 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. കടുത്ത പരീക്ഷണങ്ങളുടെ ദിനങ്ങളായിരിക്കും കോവിഡിനെതിരെ പൊരുതുന്നവരെ കാത്തിരിക്കുന്നതെന്ന സൂചനകളാണ് കഴിഞ്ഞ രണ്ട് ദിവസത്തെ രോഗികളുടേയും നിരീക്ഷണത്തിലാകുന്നവരുടേയും കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് മസത്തോളം സമൂഹത്തില്‍ കോവിഡ് വ്യാപനം തടയാന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് പുതിയ സാഹചര്യം ഫലപ്രദമായി തരണം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മലപ്പറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കും ഡി എം ഒ ഡോ. കെ സെക്കീനമടക്കമുള്ളവര്‍.

Eng­lish summary:Malapuram has more covid cas­es than any oth­er dis­tricts in Kerala\

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.