കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിൽ മലേറിയ സ്ഥിരീകരിച്ചു. മലയോരമേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ സ്ത്രീക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ആദ്യമായാണ് മലേറിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതേ തുടർന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള കോട്ടയത്തെ മലേറിയ നിയന്ത്രണ അതോറിറ്റി അധികൃതർ സ്ഥലത്ത് എത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിങ് നടത്തിയത്. കടനാട് പി.എച്ച്.സി, ഉള്ളനാട് സി.എച്ച്.സി എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അമ്പതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധക്ക് അയച്ചത്. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞദിവസം പ്രദേശത്ത് ഫോഗിങും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.