ഈ നേരം ഒട്ടും നല്ലതല്ലെന്ന് അറിയാം, എങ്കിലും ആ സന്തോഷം പങ്കുവയ്ക്കുന്നു

Web Desk
Posted on March 31, 2020, 12:50 pm

നടന്‍ ജയറാമിന്റെ മകള്‍ മാളവിക സിനിമയിലേക്ക് വരുന്നുണ്ടോ എന്ന ചോദ്യം കുറെ നാളുകളായി കേൾക്കുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മാളവിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളിൽ. ഇതോടെ ചക്കിയുടെ കല്യാണം ആയോ എന്ന് വരെ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സത്യം മറ്റൊന്നായിരുന്നു. ഒരു ജൂവലറി പരസ്യത്തിൽ ജയറാമിനൊപ്പം മാളവികയും അഭിനയിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു.

ഈ സമയം ഒട്ടും ശരിയല്ലെന്ന് അറിയാം, എങ്കിലും എന്റെ ജീവിതത്തിലെ ഒരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ആദ്യമായി അച്ഛന്റെയൊപ്പം അഭിനയിക്കുന്നു. എപ്പോഴത്തെയും പോലെ നിങ്ങളുടെ പിന്തുണ ഉണ്ടാകണം എന്നും മാളവിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു.

Jayaram

YOU MAY ALSO LIKE THIS VIDEO