Web Desk

February 13, 2020, 7:47 pm

ജീവിതത്തിൽ അമ്മ വില്ലത്തിയും അച്ഛൻ ഹീറോയുമായത് അങ്ങനെ, തുറന്നു പറഞ്ഞു നടി മാളവിക

Janayugom Online

മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ നായികയാണ് മാളവിക കൃഷ്ണദാസ്. സിനിമയിലേക്കുള്ള മാളവികയുടെ കടന്നു വരവ് പെട്ടെന്നായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം സിനിമയിൽ മാളവികയുടെ അരങ്ങേറ്റം തട്ടും പുറത്ത് അച്യുതൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇപ്പോൾ ഇതാ ജീവിതത്തിൽ കടന്നു വന്ന വീഥികളെ കുറിച്ച് മനസ് തുറക്കുകയാണ് മാളവിക.

ജീവിതം തുടങ്ങുന്നതിനു മുൻപേ അച്ഛൻ തന്നെ വിട്ടുപോയി. പതിനൊന്നാം വയസ്സിലായിരുന്നു അച്ഛന്റെ വേർപാട്. അതോടെ അഭിനയമോഹങ്ങൾ എല്ലാം ഉപേക്ഷിച്ചു. ജോഷ് ടോക്കിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. അഭിനയ മോഹങ്ങൾ എല്ലാം ഉപേക്ഷിച്ചു നിന്നടത്ത് നിന്ന് ഇന്ന് ഇതുവരെ എത്തിയത്ത് അമ്മയുടെ ധൈര്യമാണ്. ‘വളരെ ചെറുപ്പത്തില്‍ത്തന്നെ ഒരു ഡാന്‍സ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുകയും അതില്‍ റണ്ണറപ്പാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാന്‍ അവസരവും കിട്ടി. ഞാനും അച്ഛനുമാണ് പോയത്. തിരിച്ചുവരുന്ന വഴിക്കാണ് അച്ഛന് വയ്യാതാകുന്നതും, ഫ്‌ളൈറ്റ് ഇമ്മീഡിയേറ്റ് ലാന്‍ഡ് ചെയത് അച്ഛനെ ആശുപത്രിയിലാക്കുന്നതും, അപ്പോഴൊന്നും എനിക്ക് ഒന്നും മനസ്സിലായില്ല പിന്നീടാണ് അറിയുന്നത് അച്ഛന്‍ പോയെന്ന്. അച്ഛനെതിലുപരിയായി എനിക്കെന്റെ വലിയ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. എന്റെ എല്ലാ കുസൃതിക്കും അച്ഛനായിരുന്നു കൂട്ട് അങ്ങനെയാണ് അച്ഛന്‍ ഹീറോയാകുന്നത്. സാധാ വീട്ടമ്മയായിരുന്ന അമ്മയ്ക്ക് എല്ലാം പേടിയായിരുന്നു. അങ്ങനെയാണ് അമ്മ വില്ലത്തിയാകുന്നത്.’

സാധാ വീട്ടമ്മയായിരുന്ന അമ്മ വില്ലത്തിയാങ്കിലും ശരിക്കും അമ്മ ഒരു ഹീറോ ആണെന്ന് തരാം പറയുന്നു. അതുകൊണ്ടാണ് അച്ഛന്റെ ആഗ്രഹം സാധിച്ചെടുക്കാൻ വേണ്ടി അമ്മ ഇത്രയും കഷ്ടപെട്ടത്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലേക്ക് വരുമ്പോൾ തനിക്ക് ഒരു ആത്മവിശ്വാസം ഇല്ലായിരുന്നെന്നും എന്നാല്‍ മുന്നോട്ടുവച്ചകാല്‍ പിന്നോട്ട് എടുക്കരുതെന്നും, നമുക്ക് എന്തെങ്കിലും നഷ്ടമാകുമ്പോൾ , നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ വ്യാകുലപ്പെടാതെ നമുക്കുള്ളതിനെപ്പറ്റി ആലോചിക്കണമെന്നും താരം പങ്കുവച്ചു.

ENGLISH SUMMARY: Malavi­ka Krish­nadas reveals about her life

YOU MAY ALSO LIKE THIS VIDEO