മാംസം തുന്നിച്ചേർക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്, ഡോക്ടർമാർക്ക് പറ്റിയ ആ അബന്ധം എനിക്ക് ഭാഗ്യമായി; വൈറലായി മാളവികയുടെ കുറിപ്പ്

Web Desk
Posted on February 21, 2020, 9:21 pm

ബിക്കാനീറിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് മാളവികയ്ക്ക് കൈകൾ നഷ്ടമാകുന്നത്. അന്ന് മാളവികയുടെ കൈകളിലിരുന്നാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് പറ്റിയ അബന്ധം അവൾക്ക് പിന്നീട് അത്ഭുതമാണ് സമ്മാനിച്ചത്.

‘ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്റെ ജീവന്‍ രക്ഷിക്കാനുള്ള തിരക്കിലാണ് ഡോക്ടർമാർക്ക് അബന്ധം സംഭവിക്കുന്നത്. വലതുകൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് അബദ്ധം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്. വേദനകൊണ്ട് പുളഞ്ഞിരുന്ന ഞാൻ മരണത്തെ നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അത്ഭുതം എന്നു പറയാം, വലതുകൈയിൽ  വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു.

ഡോക്ടർമാർക്കു സംഭവിച്ച ആ  അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്. അതിനെ സ്നേഹത്തോടെ ‘അസ്ഥിവിരൽ’ എന്ന് വിളിക്കാനാണ് ഇഷ്ടമെന്നും’ മാളവിക തന്റെ ട്വീറ്ററിലൂടെ പങ്കുവെച്ചു.

Eng­lish Sum­ma­ry: Malavika’s viral post in social media.

you may also like this video;