12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 11, 2025
July 10, 2025
July 9, 2025
July 9, 2025
July 7, 2025
July 6, 2025
July 3, 2025
June 30, 2025
June 28, 2025
June 28, 2025

ഓസ്‌ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ

Janayugom Webdesk
തിരുവനന്തപുരം
June 10, 2025 7:59 pm

ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി  അസോസിയേഷന്‍ ഓഫ്  മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത്. ഓസ്‌ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍,നാടകോത്സവം,റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവവും സംഘടിപ്പിക്കാനുമാണ് 
ആംലാ ലക്ഷ്യമിടുന്നത്. 

കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ,ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക. എന്നിവയും  ആംലാ ലക്ഷ്യമിടുന്നു.

ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ്‌കോസ്റ്റില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ആംലാ കൂട്ടായ്മ രൂപീകരിച്ചത്. യോഗത്തില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങളായി നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനുമായ  ജോയ് കെ.മാത്യു പ്രസിഡന്റ്, നടിയും നർത്തകിയുമായ  ഡോ.ചൈതന്യ ഉണ്ണി സെക്രട്ടറി, നടൻ അഡ്വ.ഷാമോൻ അബ്‍ദുൾ റസാഖ് ട്രഷറർ, വൈസ് പ്രസിഡന്റ്  സാജു സി.പി., ജോയിൻ സെക്രട്ടറി, ജോബിഷ് ലൂക്ക , സ്റ്റോറി കോഡിനേറ്റർ  ഇന്ദു എം.സുകുമാരൻ, മ്യൂസിക് കോഡിനേറ്റർ തങ്കം ടി.സി., ലൊക്കേഷൻ കോഡിനേറ്റർ ഷാജി തെക്ക്നത്ത്, പോൾ ഷിബു, ഈവന്റ് കോഡിനേറ്റർ ജിബി തോമസ്, ഷീജാ മോൾ സെബാസ്റ്റ്യൻ, മീഡിയ കോഡിനേറ്റർ മോൻസി മാത്യു, പ്രൊഡക്ഷൻ കോഡിനേറ്റർ പൗലോസ് പുന്നോർപ്പിള്ളിൽ,ഫിനാൻസ് കോഡിനേറ്റർ ജയലക്ഷ്മി തുടങ്ങിയവരെയും യോഗം ഐക്യകണ്‌ഠേന അടുത്ത രണ്ട് വർഷത്തേക്ക് തിരഞ്ഞെടുത്തു. രണ്ട് മലയാള സിനിമകളുടേയും ഒരു ഡോക്യൂമെന്ററിയുടേയും ഭാഗമാകാനും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാർക്കും കലാസ്വാദകര്‍ക്കും ഉപകാരപ്രദമായ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും പൊതുയോഗം പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.