October 7, 2022 Friday

മലയാളത്തിലും ഓൺലൈൻ റിലീസ് നിര്‍മ്മാതാവിനെതിരെ തിയേറ്റർ ഉടമകളും ഫിലിം ചേംബറും

സ്വന്തം ലേഖകൻ
കൊച്ചി
May 15, 2020 4:30 pm

സൂഫിയും സുജാതയും എന്ന ജയസൂര്യയുടെ ചിത്രം ആമസോണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതോടെ ജയസൂര്യയുടെയും നിർമാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങൾക്ക് തിയേറ്റർ നൽകില്ലെന്ന ഭീഷണിയുമായി ഉടമകൾ രംഗത്തെത്തി .വിലക്ക് ഭീഷണിയുമായി ഫിലിം ചേംബറും രംഗത്തെത്തിയിട്ടുണ്ട് .നേരത്തെ  ‘പൊന്മകള്‍ വന്താല്‍ എന്ന ചിത്രം ഓൺലൈൻ റിലീസ്  ചെയ്താൽ  ചിത്രത്തിന്റെ നിർമ്മാതാവായ നടൻ സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു .

ഓവര്‍-ദ‑ടോപ്പ് (ഒടിടി) വ്യൂവര്‍ഷിപ്പില്‍ അഥവാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ കാഴ്ച്ചക്കാരുടെയും കേള്‍വിക്കാരുടെയും എണ്ണത്തില്‍ വലിയ വര്‍ധനയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായത്. സ്‌കൂളുകളും, കോളേജുകളും അടച്ചതും സമസ്ത  മേഖലയിലും ഉള്ളയാളുകൾ  വീടിനുള്ളില്‍ കഴിയേണ്ടി വന്നതും കാരണം കൂടുതല്‍ പേര്‍ സ്ട്രീമിംഗ് സേവനം ഉപയോഗിച്ചു . നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ഇന്ത്യയില്‍ 30-ഓളം ഒടിടി സേവനം നല്‍കുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുരാനയും വേഷമിട്ട ഷൂജിത്ത് സർക്കാരിന്റെ ഗുലാബോ സിതാബോ, വിദ്യാ ബാലൻ പ്രധാന വേഷത്തിലെത്തുന്ന ശകുന്തള ദേവി, ആർ. ജ്യോതികയുടെ പൊൻമകൾ വന്താൽ തുടങ്ങിയ അഞ്ച് ഇന്ത്യൻ ഭാഷകളിലുടനീളമുള്ള ചിത്രങ്ങളാണ് മെയ് മാസത്തിനും ഒാഗസ്റ്റിനുമിടയിൽ ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നത് .ഇതിന്  പുറമേ വിദ്യാബാലൻ (ഡേർട്ടി പിക്ചർ, കഹാനി) പ്രധാന വേഷത്തിലെത്തുന്ന അനു മേനോന്റെ ശകുന്തള ദേവി, ജ്യോതിക (ചന്ദ്രമുഖി) വേഷമിട്ട ലീഗൽ ഡ്രാമയായ പൊൻമകൾ വന്താൽ, കീർത്തി സുരേഷിന്റെ (മഹാനടി) പെൻഗ്വിൻ (തമിഴ്, തെലുങ്ക്), സൂഫിയും സുജാതയും (മലയാളം), ലോ (കന്നഡ), ഫ്രഞ്ച് ബിരിയാണി (കന്നഡ) തുടങ്ങിയ സിനിമകൾ പ്രദര്ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ളത്  .സൂഫിയും സുജാതയും റിലീസ് തീയതി പ്രഖാപിച്ചിട്ടില്ല .അദിതി റാവു ഹൈദരിയും ജയസൂര്യയും വേഷമിട്ട ചിത്രം  നാരാണിപ്പുഴ ഷാനവാസാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ചെറിയ മുതല്‍ മുതല്‍ മുടക്കില്‍ എടുത്ത സിനിമകള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ വിറ്റുപോയാല്‍ മുതല്‍ മുടക്കെങ്കിലും കിട്ടുമെന്നാണ് ഇടത്തരം നിര്‍മാതാക്കളുടെ പക്ഷം.തിയേറ്ററുകൾ തുറക്കുന്നകാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നിലവിൽ ഈ വഴി സ്വീകരിക്കുന്ന കാര്യത്തിൽ തന്റെ സുഹൃത്തു ക്കളായ നിർമ്മാതാക്കളടക്കം പിന്തുണയ്ക്കുന്നുണ്ടെന്ന് സൂ ഫിയും സുജാതയും ചിത്രത്തിന്റെ നിർമ്മാതാവായ വിജയ്ബാബു പറയുന്നു . ബിഗ് ബജറ്റ് മൂവികള്‍ പലതും മുമ്പ് തിയേറ്റര്‍ റിലീസിനു പുറമെ ഓടിടി റിലീസിലൂടെ നേട്ടമുണ്ടാക്കിയത് ഇക്കാര്യത്തില്‍ മലയാളത്തിന് വഴി കാണിച്ചത് ലൂസിഫറാണ്.

ഓടിടി പ്ലാറ്റ്‌ഫോമില്‍ ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ മലയാളം ചലച്ചിത്രം. തിയേറ്റര്‍ റിലീസ് കൂടാതെ അഞ്ച് കോടി രൂപയ്ക്കാണ് ആമസോണ്‍ ലൂസിഫറിനെ എടുത്തത് .  അന്യഭാഷാ ചിത്രങ്ങളും സിരീസുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, എംഎക്‌സ് പ്ലേയര്‍, വൂട്ട് തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളെല്ലാം മലയാളികൾ   കാണുന്നുണ്ട് .മലയാളികള്‍ അന്യഭാഷാ ചിത്രങ്ങള്‍ ഓടിടി യിലൂടെ കാണുന്നത് പോലെ ‘ഉയരെ’യും ‘ഉണ്ട’യും ‘ജെല്ലിക്കെട്ടു’മൊക്കെ അന്യഭാഷാ കാഴ്ചക്കാരും കാണുകയും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നുവെന്നതും നിർമ്മാതാക്കളെ പ്രലോഭിപ്പിക്കുന്നുണ്ട് .ബോളിവുഡിലെയും ടോളിവുഡിലെയും പോലെ മലയാള സിനിമാ താരങ്ങള്‍ക്കും ഓടിടി സിരീസുകളിലേക്ക് അവസരങ്ങളും വരുന്നത് അഭിനേതാക്കളെയും ഈ മീഡിയത്തിലേയ്ക്ക് ആകർഷിക്കുന്നു .

ഇതിനിടെ സിനിമ തീയേറ്ററില്‍ കളിച്ചാലേ നടന്‍ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കണ്ടേയെന്നും അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്നാവാദവുമായി തിയേറ്റർ ഉടമകളുടെ സംഘടന രംഗത്തുവന്നു .

നേരത്തേ തീയേറ്ററില്‍ കളിച്ച സിനിമ ഓണ്‍ലൈനില്‍ കൊടുക്കുന്നതില്‍ ന്യായമുണ്ട്. ഇന്ന് സിനിമാ വ്യവസായം വലിയൊരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഒന്നോ രണ്ടോ വ്യക്തികള്‍ സിനിമ വേറെ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്ന്തിയേറ്റർ ഉടമകളുടെ സംഘടന നേതാവ്  ലിബര്‍ട്ടി ബഷീര്‍ പറയുന്നു .എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്താൽ മാത്രം അവാർഡിന് പരിഗണിച്ചിരുന്ന   ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ നിബന്ധനകൾ വരെ മാറ്റം വരുത്തിയതെന്നറിയണമെന്നു  നിർമ്മാതാക്കൾ പറയുന്നു.

Eng­lish Sum­ma­ry: the the­atre own­ers threat­ened not to give the­aters to the movies of Jaya­surya and pro­duc­er Vijay Babu.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.