June 4, 2023 Sunday

Related news

May 30, 2023
May 6, 2023
April 28, 2023
April 27, 2023
April 18, 2023
April 2, 2023
March 7, 2023
March 1, 2023
February 25, 2023
February 15, 2023

നർമത്തിന്റെ രസക്കൂട്ടുമായി ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഒരുങ്ങുന്നു

Janayugom Webdesk
January 1, 2020 2:43 pm

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കേശു ഈ വീടിന്റെ നാഥൻ”. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി,കോട്ടയം നസീർ,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി,അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലം സുധി,നന്ദു പൊതുവാൾ,അർജ്ജുൻശങ്കര്‍,ഹുസെെൻ ഏലൂർ,ഷെെജോ അടിമാലി,മാസ്റ്റര്‍ ഹാസില്‍,മാസ്റ്റര്‍ സുഹറാന്‍,ഉർവ്വശി,അനുശ്രീ,വെെഷ്ണവി,സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ,സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു.നാദ് ഗ്രൂപ്പ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ   ഛായാഗ്രഹണം അനിൽ നായർ  നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു. പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,കല‑ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-റോഷന്‍ എന്‍ ജി,പി വി ശങ്കര്‍,വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ് നാരായണന്‍,എഡിറ്റർ‑സാജൻ,പരസ്യക്കല‑ടെന്‍ പോയിന്റ്,പശ്ചാത്തല സംഗീതം-ബിജിബാൽ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്,അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍,ജോണ്‍ കെ പോള്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ജിത്തു സുധന്‍,അരുണ്‍ രാജ്,രജീഷ് വേലായുധന്‍,പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരൻ,ലോക്കേഷൻ‑കൊച്ചി,പഴനി,മധുര,രാമേശ്വരം,കാശി.വാർത്ത പ്രചരണം-എ എസ് ദിനേശ്.

you may also like this video

 

Eng­lish sum­ma­ry: malay­alam film keshu ee veed­inte nathan will release soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.