കോവിഡ് പ്രതിരോധ പ്രവർത്തന കാലയളവിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ദുരിതത്തിലായ എല്ലാ വിഭാഗം ജനങ്ങൾക്കും സാമ്പത്തിക സഹായങ്ങളും ക്ഷേമ പെൻഷനുകളും നൽകി സർക്കാർ കാണിച്ച മാതൃക പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന്റെ സാലറി ചലഞ്ചുമായി സഹകരിക്കില്ലെന്നു പറയുന്ന ജീവനക്കാരുടെ കണ്ണു തുറപ്പിക്കുന്ന പ്രമേയവുമായി തയ്യാറാക്കിയ ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
‘ഇനി സാന്ത്വനം ഈ ഭരണം ( THIS RULE OF PEACE) ’ എന്ന ഹ്രസ്വ ചിത്രം നക്ഷത്രക്രിയേഷൻസിന്റെ ബാനറിൽ ചലച്ചിത്ര താരം പി ഹുസൈൻ കോയ നിർമ്മിച്ചിട്ടുള്ള ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അംഗീകാരം നേടിയിട്ടുള്ള മാസ്റ്റർ ആഷിക് ജിനുവാണ്. ചിത്രത്തിന്റെ കഥയും ‚തിരക്കഥയും ഒരുക്കിയിരിക്കുന്നത് തിരക്കഥാകൃത്ത് ജിനു സേവ്യർ ആണ്. പ്രശസ്ത ക്യാമറാമാൻ മധു അമ്പാട്ടിന്റെ അസിസ്സ്റ്റന്റ് ആയ സൂര്യ ദേവയാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. എഡിറ്റിങ് റെനീഷ് ഒറ്റപാലമാണ്.
സംവിധായകൻ നാദിർഷയുടെ സഹോദരൻ നടൻ സമദ് (വർക്കി) ‚നടന്മാരായ ഏലൂർ ജോർജ്, പി ഹുസൈൻ കോയ, സ്റ്റീഫൻ പൗലോസ്, ലിബി, അർച്ചന, ബേബി ആൻ മേഴ്സി, മാസ്റ്റർ ആദി ദേവ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സിനിമാതാരങ്ങളെ അണിനിരത്തി സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം ഇതിനോടകം തന്നെ വളരെ അധികം പ്രശംസകൾക്ക് പാത്രമായിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.